Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാസയുടെ ആക്​ടിങ്​...

നാസയുടെ ആക്​ടിങ്​ ചീഫ്​ ഓഫ്​ സ്​റ്റാഫായി ഇന്ത്യൻ വംശജ

text_fields
bookmark_border
നാസയുടെ ആക്​ടിങ്​ ചീഫ്​ ഓഫ്​ സ്​റ്റാഫായി ഇന്ത്യൻ വംശജ
cancel

വാഷിങ്​ടൺ: യു.എസ്​ ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്​ടിങ്​ ചീഫ്​ ഓഫ്​ സ്​റ്റാഫായി ഇന്ത്യൻ വംശജ ഭവ്യ ലാൽ നിയമിതയായി.

ജോ ബൈഡ​െൻറ പ്രസിഡൻഷ്യൽ ട്രാൻസിഷൻ ഏജൻസി അവലോകന സംഘാംഗമായി പ്രവർത്തിച്ചിരുന്നു. ബഹിരാകാശ സാ​ങ്കേതിക വിദ്യയിലും എൻജിനീയറിങ്ങിലും അഗാത പണ്ഡിത്യമുള്ള വനിതയാണ്​ ഭവ്യ ലാലെന്ന്​ നാസ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഡിഫൻസ്​ അനാലിസിസ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി പോളിസി ഇൻസ്​റ്റിറ്റ്യൂട്ടിൽ ​(എസ്​.ടി.പി.ഐ) 2005 മുതൽ 2020 വരെ ഗവേഷണ സ്​റ്റാഫ്​ അംഗമായും ഇന്തോ-അമേരിക്കൻ വനിതയായ ഭവ്യ ലാൽ സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.

വൈറ്റ് ഹൗസി​െൻറ ശാസ്​ത്ര സാ​ങ്കേതിക വിദ്യ നയം, നാഷണൽ സ്പേസ് കൗൺസിൽ, കൂടാതെ നാസ, പ്രതിരോധ വകുപ്പ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുൾപ്പെടെയുള്ള ഫെഡറൽ ബഹിരാകാശാധിഷ്ഠിത ഓർഗനൈസേഷനുകൾക്കായുള്ള ബഹിരാകാശ സാങ്കേതികവിദ്യ, തന്ത്രം, നയം എന്നിവയുടെ വിശകലനത്തിന് ഭവ്യ ലാൽ നേതൃത്വം നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasaActing Chief Of StaffBhavya Lal
News Summary - Indian-American Bhavya Lal Appointed Acting Chief Of Staff Of NASA
Next Story