Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാപാര കരാർ...

വ്യാപാര കരാർ ഉറപ്പിക്കാൻ ഇന്ത്യൻ സംഘം യു.എസിലേക്ക്

text_fields
bookmark_border
വ്യാപാര കരാർ ഉറപ്പിക്കാൻ ഇന്ത്യൻ സംഘം യു.എസിലേക്ക്
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന്റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ- അ​മേ​രി​ക്ക ഇ​ട​ക്കാ​ല വ്യാ​പാ​ര ക​രാ​റി​ന്‍റെ നി​യ​മ​രേ​ഖ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ സം​ഘം അ​ടു​ത്ത​യാ​ഴ്ച അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും. വാ​ണി​ജ്യ വ​കു​പ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ദ​ർ​പ​ൺ ജെ​യി​ൻ ആ​ണ് വാ​ഷി​ങ്‌​ട​ണി​ൽ ഫെ​ബ്രു​വ​രി 23ന് ​ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക.

ഇ​ന്ത്യ​ൻ ഇ​റ​ക്കു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ 25 ശ​ത​മാ​ന​മെ​ന്ന പ​ക​ര​ച്ചു​ങ്കം താ​മ​സി​യാ​തെ അ​മേ​രി​ക്ക 18 ശ​ത​മാ​ന​മാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് വാ​ണി​ജ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ഈ​യി​ടെ പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ക​രാ​ർ സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്. ച​ർ​ച്ച അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​ച്ച് മാ​ർ​ച്ചി​ൽ ക​രാ​ർ ഒ​പ്പു​വെ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​യ​മ​പ​ര​മാ​യ പ​ല പ്ര​ശ്ന​ങ്ങ​ളി​ലും ധാ​ര​ണ​യി​ൽ എ​ത്തേ​ണ്ട​തി​നാ​ൽ ക​രാ​റി​ന് സ​മ​യ​പ​രി​ധി വ്യ​ക്ത​മാ​ക്കാ​ൻ വാ​ണി​ജ്യ സെ​ക്ര​ട്ട​റി വി​സ​മ്മ​തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india us trade deal
News Summary - India-US trade pact: Indian team to visit U.S. next week
Next Story