ബംഗ്ലാദേശിലെ വിസ സേവനങ്ങൾ വൈകാതെ ഇന്ത്യ പുനഃസ്ഥാപിക്കുമെന്ന് റിപ്പോർട്ട്
text_fieldsധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ഏറ്റവും മോശം നയതന്ത്ര കാലഘട്ടം വൈകാതെ അവസാനിക്കുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ വൈകാതെ പുനഃസ്ഥാപിക്കുമെന്ന് ഉന്നത നയതന്ത്രജ്ഞൻ പറഞ്ഞതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിസ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സിൽഹെറ്റിലെ മുതിർന്ന കോൺസുലാർ ഉദ്യോഗസ്ഥൻ അനിരുദ്ധ ദാസ് പറഞ്ഞതായാണ് റിപ്പോർട്ട്.
മെഡിക്കൽ, ഡബിൾ എൻട്രി വിസകൾ ഇപ്പോൾ നൽകുന്നുണ്ട്. യാത്രാ വിസകൾ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ബന്ധം പരസ്പര ബഹുമാനത്തിലും ആദരവിലും ഉളളതാണെന്നും അനിരുദ്ധ ദാസ് പറഞ്ഞു. വ്യാഴാഴ്ച സിൽഹെറ്റ് ജില്ലാ പ്രസ് ക്ലബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ജുലായ്, ആഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രക്ഷോഭത്തിനു പിന്നാലെയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ബന്ധം വഷളായത്. സ്ഥാനഭ്രഷ്ടയാക്കിയ ശെയ്ഖ് ഹസീനക്ക് ഇന്ത്യ അഭയം നൽകിയതും ബംഗ്ലാദേശിന്‍റെ അപ്രീതിക്ക് കാരണമായി. ഇന്ത്യയെ എതിർത്തവരെയും ഇന്ത്യ വിരുദ്ധരെയും ജയിലുകളിൽ നിന്നും മോചിപ്പിച്ചു. ബന്ധം വഷളായതോടെ ഇക്കഴിഞ്ഞ ഡിസംബർ 17 മുതൽ ഇന്ത്യ ബംഗ്ലാദേശിലെ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷാകേന്ദ്രം അടച്ചുപൂട്ടി. പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരമേറ്റതോടെ ഇര രാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

