ഭീകരതക്കെതിരായ പോരാട്ടത്തിലെ പിന്തുണക്ക് സൈപ്രസിനോട് നന്ദി പറഞ്ഞ് മോദി
text_fieldsനിക്കോഷ്യ: അതിർത്തി കടന്നുള്ള ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് സൈപ്രസ് നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി മെഡിറ്ററേനിയൻ ദ്വീപ് രാജ്യമായ സൈപ്രസിൽ എത്തിയത്. പാകിസ്താനിൽ നിന്ന് ജമ്മു കശ്മീരിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന ഭീകരതയിലേക്ക് മ പരാമർശങ്ങൾ വിരൽ ചൂണ്ടി.
‘അതിർത്തി കടന്നുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സൈപ്രസിന്റെ തുടർച്ചയായ പിന്തുണക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. തീവ്രവാദം, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവ തടയുന്നതിന് ഞങ്ങളുടെ ഏജൻസികൾക്കിടയിൽ തത്സമയ വിവര കൈമാറ്റത്തിനുള്ള ഒരു സംവിധാനം വികസിപ്പിക്കും’-നിക്കോസിയയിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയ ശേഷം സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി നടത്തിയ സംയുക്ത പത്രക്കുറിപ്പിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
സൈപ്രസിൽ ഞായറാഴ്ച ഉച്ച തിരിഞ്ഞ് വിമാനമിറങ്ങിയ മോദിയെ വിമാനത്താവളത്തിൽ പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസ് സ്വീകരിച്ചു. ഉഭയകക്ഷി ചർച്ചക്കുശേഷം ഇവിടെനിന്ന് തിരിക്കുന്ന മോദി ക്രൊയേഷ്യയും കനഡയും സന്ദർശിക്കും. ജി7 ഉച്ചകോടിയുടെ ഒരു സെഷനിലും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

