Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്താന്​ അഞ്ച്​...

അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്സിൻ നൽകി ഇന്ത്യ

text_fields
bookmark_border
അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്സിൻ നൽകി ഇന്ത്യ
cancel

കാബൂൾ: അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്സിൻ നൽകി ഇന്ത്യ. ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്സിനാണ്​ ഇന്ത്യ അഫ്​ഗാന്​ കൈമാറിയത്​. വിദേശകാര്യമന്ത്രാലയമാണ്​ അഫ്​ഗാന്​ വാക്സിൻ നൽകിയ വിവരം അറിയിച്ചത്​. രാജ്യത്തിനുള്ള മനുഷത്വപരമായ സഹായങ്ങൾ ഇനിയും തുടരുമെന്നും ഇന്ത്യ വ്യക്​തമാക്കി.

കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രിക്കാണ്​ സഹായം കൈമാറിയത്​. വരും ആഴ്ചകളിൽ അഞ്ച്​ ലക്ഷം ഡോസ്​ വാക്സിൻ കൂടി ഇന്ത്യ നൽകും. ഭക്ഷ്യധാന്യങ്ങൾ, 10 ലക്ഷം ഡോസ്​ കോവിഡ്​ വാക്സിൻ, മരുന്നുകൾ എന്നിവ അഫ്​ഗാന്​ നൽകുമെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്​. നേരത്തെ 1.6 ടൺ മരുന്ന്​ ലോകാരോഗ്യ സംഘടന വഴി ഇന്ത്യ അഫ്​ഗാന്​ കൈമാറിയിരുന്നു.

വരുന്ന ആഴ്ചകളിൽ ഗോതമ്പും ശേഷിക്കുന്ന മരുന്നുകളും അഫ്​ഗാന്​ കൈമാറും. ഇതിനായി യു.എൻ ഏജൻസികളുമായി നിരന്തര ചർച്ച നടത്തുന്നുണ്ട്​. അവരുമായുള്ള ചർച്ചക്ക്​ ശേഷമാവും സഹായം ഏത്​ രീതിയിൽ കൈമാറണമെന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഗസ്റ്റ്​ 15ന്​ അഫ്​ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന്​ ശേഷം രാജ്യത്തിനുള്ള വിദേശസഹായങ്ങളിൽ വലിയ രീതിയിലുള്ള കുറവ്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afganisthan​Covid 19
News Summary - India supplies next batch of humanitarian assistance to Afghanistan: MEA
Next Story