Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരിടൈം ഓർഗനൈസേഷൻ കൗൺസലിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

text_fields
bookmark_border
Maritime Organization Council
cancel
Listen to this Article

ലണ്ടൻ: അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ കൗൺസലിലേക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര സമുദ്രമാർഗ വ്യാപാരത്തിൽ താൽപര്യമുള്ള 10 രാജ്യങ്ങളുടെ പട്ടികയിലേക്ക് വെള്ളിയാഴ്ച നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയെ കൂടാതെ ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, നെതർലന്റ്സ്, സ്പെയിൻ, സ്വീഡൻ, യു.എ.ഇ എന്നിവയാണ് കാറ്റഗറി ബിയിലെ മറ്റ് രാജ്യങ്ങൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഡിസംബർ നാലിന് 136ാമത് സെഷൻ യോഗം ചേരും.

കൂടാതെ അടുത്ത രണ്ടുവർഷത്തേക്കുള്ള ചെയർമാനെയും വൈസ് ചെയർമാനെയും തിരഞ്ഞെടുക്കുമെന്നും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. കാറ്റഗറി ബി വിഭാഗത്തിൽ 154 വോട്ടുകൾ നേടിയാണ് ഇന്ത്യ ഐ.എം.ഒ കൗൺസിലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India re-elected to the Maritime Organization Council
Next Story