Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യ; ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും

text_fields
bookmark_border
പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യ; ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും
cancel

ന്യൂയോർക്ക്: യു.എൻ പൊതുസഭാ സമ്മേളനത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനകൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ. ഭീകരവാദത്തോട് പാകിസ്ഥാൻ സ്വീകരിക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത ഇന്ത്യൻ പ്രതിനിധി പെട്ടേൽ ഗെലോട്ട്, പാകിസ്ഥാൻ പകൽ സുരക്ഷ ഉയർത്തിപ്പിടിക്കുകയും രാത്രിയിൽ ഭീകരവാദം അഴിച്ചുവിടുകയും ചെയ്യുന്നുവെന്നും ആരോപിച്ചു. ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. സ്വയം പ്രതിരോധിക്കാൻ ഇന്ത്യ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.

ഭീകരവാദികൾക്ക് ഓടിയൊളിക്കാനോ ഒളിച്ചിരിക്കാനോ ഇടമില്ലെന്ന് കഴിഞ്ഞ വർഷം തങ്ങൾ തെളിയിച്ചതാണ്. ഭീകരവാദത്തിനെതിരെയുള്ള തങ്ങളുടെ സ്വയം പ്രതിരോധ അവകാശം വിനിയോഗിക്കും. പാകിസ്ഥാന്റെ തുടർച്ചയായ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇന്ത്യൻ നയതന്ത്രജ്ഞ പറഞ്ഞു.

കശ്മീർ വിഷയം യു.എന്നിൽ വീണ്ടും ഉന്നയിച്ച ഷെരീഫ്, 2025 ലെ സംഘർഷത്തിൽ "കൃത്യസമയത്ത് ഇടപെട്ടതിന്" യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ഷെരീഫ് ഇതേ വിഷയത്തിൽ ട്രംപിന് നന്ദി പറഞ്ഞിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ താൻ ഇടപെട്ടതായി ഈ ആഴ്ച യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെ യു.എസ് പ്രസിഡന്റ് ട്രംപും ആവർത്തിച്ചിരുന്നു. എന്നാൽ മൂന്നാം കക്ഷിയുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിനെ ന്യൂഡൽഹി സ്ഥിരമായി നിഷേധിച്ചിട്ടുണ്ട്. 26 സാധാരണക്കാരുടെ മരണത്തിടയാക്കിയ പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം മെയ് 7-നാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്.

വർഷം തോറും നുണകൾ ആവർത്തിച്ചാൽ അത് സത്യമാകില്ലെന്നും പാകിസ്ഥാന്റെ കാപട്യവും വഞ്ചനയും അതിനോ ലോകത്തിനോ ഗുണം ചെയ്യില്ലെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.

അതിർത്തി കടന്നുള്ളതും അല്ലാത്തതുമായ എല്ലാത്തരം ഭീകരവാദത്തിനുമുള്ള പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല കരാർ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india pakistan unga petal gehlot terror will have consequences ndia hits back at shehbaz sharifs
Next Story