Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആദ്യം കോവിഡ്​ വാക്സിൻ...

ആദ്യം കോവിഡ്​ വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജൻ ഹരി ശുക്ലയും

text_fields
bookmark_border
ആദ്യം കോവിഡ്​ വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജൻ ഹരി ശുക്ലയും
cancel

ലണ്ടൻ: കോവിഡ്​ വാക്​സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യം കോവിഡ്​ വാക്​സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള 87കാരനായ ഹരി ശുക്ലയാണ്​ ഫൈസർ-ബയോൺടെക്ക്​ വാക്​സിൻ സ്വീകരിച്ച ആദ്യ ഇന്ത്യൻ വംശജനായത്​. ന്യൂകാസിലിലുള്ള ആശുപത്രിയിൽ വെച്ചാണ്​ ഹരി ശുക്ല വാക്​സിൻ സ്വീകരിച്ചത്​.

ഇത്​ തൻെറ കടമയായി കരുതുന്നുവെന്നാണ്​ അദ്ദേഹം വാക്​സിൻ സ്വീകരിച്ചതിനുശേഷം പ്രതികരിച്ചത്​. 'ഈ മഹാമാരി അതിൻെറ അവസാനഘട്ടത്തിലേക്ക്​ നീങ്ങുകയാണ്​ എന്ന പ്രതീക്ഷ ഏറെ സന്തോഷം നൽകുകയാണ്​. വാക്​സിൻ സ്വീകരിച്ച്​ അതിൽ എ​േൻറതായ പങ്ക്​ നിർവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. ഇതെൻറ കടമയായി കരുതുന്നു'- അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്​ചയാണ്​ ബ്രിട്ടനിൽ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിച്ചത്​. 'ഒരു വലിയ ലക്ഷ്യ​ത്തിലേക്കുള്ള ചുവട​ുവെപ്പ്​' എന്നാണ്​ ഇതിനെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ വിശേഷിപ്പിച്ചത്​. വാക്​സിനേഷൻ സംബന്ധിച്ച സംയുക്​ത സമിതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചവരെന്ന്​ നാഷണൽ ഹെൽത്ത്​ സർവിസിന്​ (എൻ.എച്ച്​.എസ്​) ബോധ്യപ്പെടുന്നവരെയാണ്​ വാക്​സിൻ നൽകുന്നതിന്​ തെരഞ്ഞെടുത്തിരിക്കുന്നത്​. 80 വയസ്സിന്​ മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ്​ ആദ്യഘട്ടത്തിൽ വാക്​സിൻ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Pfizer/BioNTech vaccine
Next Story