ഇന്ത്യ-യു.എസ് വ്യാപാരകരാർ ഉടൻ യാഥാർഥ്യമായേക്കും; തീരുവയിൽ വൻ ഇളവ്
text_fieldsവാഷിങ്ടൺ: ഇന്ത്യ-യു.എസ് വ്യാപാരകരാർ ഉടൻ യാഥാർഥ്യമാകും. പുതിയ വ്യാപാര കരാർ അന്തിമരൂപം ഉടൻ ആകുമെന്നാണ് റിപ്പോർട്ട്. ഇതുപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ തീരുവ 15 മുതൽ 16 ശതമാനമായി കുറയും. മിന്റാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതത്.
ഊർജ, കാർഷിക മേഖലകളിലെ തീരുവ സംബന്ധിച്ച തർക്കത്തിലാണ് ഇപ്പോൾ വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടിയിരിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ ധാരണയിലേക്ക് എത്തുന്നുവെന്നാണ് സൂചനകൾ. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ വൈറ്റ് ഹൗസോ വാണിജ്യമന്ത്രാലയമോ തയാറായിട്ടില്ല.
'മോദി ഗ്രേറ്റ് ഫ്രണ്ട്'; ദീപാവലി ആശംസനേർന്ന് ഡോണൾഡ് ട്രംപ്, വൈറ്റ്ഹൗസിൽ ആഘോഷം
വാഷിങ്ടൺ: വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. മോദി തന്റെ മഹത്തായ സുഹൃത്താണെന്നും യു.എസും ഇന്ത്യയും വലിയ കരാറുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപ് പറഞ്ഞു.
യു.എസിലെ ഇന്ത്യൻ അംബാസിഡർ വിനയ് കാത്രയും എഫ്.ബി.ഐ മേധാവി കാഷ് പട്ടേലും രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാർഡും പരിപാടിയിൽ പങ്കെടുത്തിരുന്നു. നിങ്ങളുടെ പ്രധാനമന്ത്രിയുമായി ഞാൻ സംസാരിച്ചു. മഹത്തായ സംഭാഷണമായിരുന്നു അത്. ഞങ്ങൾ വ്യാപാരം സംബന്ധിച്ച് ചർച്ച നടത്തി. മോദി വളരെ താൽപര്യത്തോടെയാണ് കാര്യങ്ങൾ കേട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും ശത്രുതയില്ലെന്നും യുദ്ധം ചെയ്യില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറക്കുമെന്ന മുൻ അവകാശവാദം ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് കുറക്കുമെന്ന് മോദി ഉറപ്പുനൽകി. യുക്രെയ്ൻ-റഷ്യ യുദ്ധം തീരണമെന്നാണ് മോദിയും ആഗ്രഹിക്കുന്നതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നത് കുറക്കുന്നതോടെ യുക്രെയ്നിൽ സമാധാനം വരുമെന്നും ട്രംപ് പ്രത്യാശപ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

