Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന്റെ ഗസ്സ സമാധാന...

ട്രംപിന്റെ ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം

text_fields
bookmark_border
ട്രംപിന്റെ ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം
cancel
Listen to this Article

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, ഇന്ത്യ ഗസ്സ സമാധാന സമിതിയിൽ ചേരുമോയെന്ന് വ്യക്തമല്ല. ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ-യു.എസ് ബന്ധം തീരുവയുടെ പേരിൽ വഷളാവുന്നതിനിടെയാണ് ഡോണൾഡ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം നികുതിയാണ് യു.എസ് ചുമത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറും യാഥാർഥ്യമായിട്ടില്ല. ഗ​സ്സ സ​മാ​ധാ​ന പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്രംപ് സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ​

ട്രം​പ് ത​ന്നെ അ​ധ്യ​ക്ഷ​നാ​കു​ന്ന സ​മി​തി​യി​ൽ തു​ർ​ക്കി​യ, ഈ​ജി​പ്ത്, അ​ർ​ജ​ന്റീ​ന, ഇ​ന്തോ​നേ​ഷ്യ, ഇ​റ്റ​ലി, മൊ​റോ​ക്കോ, യു.​കെ, ജ​ർ​മ​നി, കാ​ന​ഡ, ആ​സ്ട്രേ​ലി​യ അ​ട​ക്കം 60 രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ​ക്ക് ക്ഷ​ണ​മു​ണ്ടെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ, ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ടോ​ണി ​െബ്ല​യ​ർ, ലോ​ക ബാ​ങ്ക് പ്ര​സി​ഡ​ന്റ് അ​ജ​യ് ബാം​ഗ, ട്രം​പി​ന്റെ മ​രു​മ​ക​ൻ ജാ​രെ​ഡ് കു​ഷ്ന​ർ, പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് എ​ന്നി​വ​ർ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsDonald TrumpGaza board of peace
News Summary - India gets Trump's invite to join Board of Peace on Gaza, ambassador says
Next Story