ഇന്ത്യ-ഇ.യു വ്യാപാര കരാർ ഉടൻ
text_fieldsന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂനിയൻ (ഇ.യു) സ്വതന്ത്ര വ്യാപാര കരാർ ചർച്ച ചൊവ്വാഴ്ച പൂർത്തിയാകും. 2007ൽ ആരംഭിച്ച ചർച്ച 18 വർഷത്തിനുശേഷമാണ് ലക്ഷ്യത്തിലെത്തുന്നത്. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ഇ.യു ഉച്ചകോടിയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇരു കൂട്ടർക്കും സ്വീകാര്യമായ മറ്റൊരു ദിവസമായിരിക്കും കരാർ ഒപ്പുവെക്കുക. കേന്ദ്ര മന്ത്രിസഭയുടെയും യൂറോപ്യൻ പാർലമെന്റിെന്റയും അംഗീകാരം ലഭിച്ചശേഷം കരാർ പ്രാബല്യത്തിൽ വരും.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെനും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അേന്റാണിയോ കോസ്റ്റയും ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. അമേരിക്ക ഉയർത്തിയ തീരുവ യുദ്ധത്തിനിടെ ഇന്ത്യക്കും യൂറോപ്യൻ യൂനിയനും ആശ്വാസം പകരുന്നതാണ് സ്വതന്ത്ര വ്യാപാര കരാർ. ഇന്ത്യ ഇതുവരെ ഒപ്പുവെച്ച വ്യാപാര കരാറുകളുടെയെല്ലാം മാതാവ് എന്നാണ് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പ്രതികരിച്ചത്.
ഇരു കൂട്ടർക്കുമിടയിൽ വ്യാപാരം നടക്കുന്ന 90 ശതമാനം ഉൽപന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറക്കാനോ എടുത്തുകളയാനോ ധാരണയായിട്ടുണ്ട്. കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന ടെക്സ്റ്റൈൽ, പാദരക്ഷകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ തീരുവ കരാർ നിലവിൽവരുന്ന ദിവസംതന്നെ എടുത്തുകളയും. മറ്റു ചില ഉൽപന്നങ്ങളിൽ ഘട്ടംഘട്ടമായിട്ടായിരിക്കും തീരുവ എടുത്തുകളയുക. ഇതിന് അഞ്ചോ ഏഴോ പത്തോ വർഷമെടുക്കാം.
ആൽക്കഹോളിക് പാനീയങ്ങൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ േക്വാട്ട അധിഷ്ഠിതമായി വിപണി തുറന്നുകൊടുക്കാൻ ഇരുകൂട്ടരും സമ്മതിച്ചു. അതേസമയം, ചെറുകിട കർഷകരെ സംരക്ഷിക്കാൻ ചില കാർഷികോൽപന്നങ്ങൾക്ക് തീരുവ ഇളവുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

