കോവിഡ് നിയന്ത്രണം; യു.എൻ വിതരണശൃംഖല ആവശ്യമില്ലെന്ന് ഇന്ത്യ
text_fieldsചിത്രം: Reuters
ഐക്യരാഷ്ട്രസഭ: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും വസ്തുക്കളും വിതരണം ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ വിതരണശൃംഖല സഹായിക്കാമെന്ന വാഗ്ദാനം നിരസിച്ച് ഇന്ത്യ.
രാജ്യത്തിന് അതിേൻറതായ മെച്ചപ്പെട്ട വിതരണശൃംഖല ഉണ്ടെന്നും ഇതുപയോഗിച്ച് കൈകാര്യം ചെയ്യാൻ കഴിയുമെന്നും ഇന്ത്യ അറിയിച്ചതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിെൻറ വക്താവ് ചൊവ്വാഴ്ച ന്യൂയോർക്കിൽ പറഞ്ഞു.
എന്നിരുന്നാലും യു.എന്നിെൻറ വാഗ്ദാനം നിലനിൽക്കുകയാണെന്നും ആവശ്യം വരുേമ്പാൾ ബന്ധപ്പെടാവുന്നതാണെന്നും ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

