Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സിനുകളുടെ...

കോവിഡ്​ വാക്​സിനുകളുടെ ആഗോള ഉൽപാദനത്തിന്‍റെ മുക്കാൽഭാഗവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വഹിക്കുമെന്ന്​ ഡബ്ല്യു.ടി.ഒ

text_fields
bookmark_border
കോവിഡ്​ വാക്​സിനുകളുടെ ആഗോള ഉൽപാദനത്തിന്‍റെ മുക്കാൽഭാഗവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വഹിക്കുമെന്ന്​ ഡബ്ല്യു.ടി.ഒ
cancel

ജനീവ: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) അഞ്ച് അംഗരാജ്യങ്ങൾ മാത്രം ഈ വർഷം കോവിഡ് -19 വാക്സിനുകളുടെ ആഗോള ഉൽ‌പാദനത്തിന്‍റെ മുക്കാൽ ഭാഗവും വഹിക്കുമെന്ന് ഡയറക്ടർ ജനറൽ എൻ‌ഗോസി ഒകോൻജോ ഇവാല പറഞ്ഞു.

ഈ വർഷത്തെ വാക്സിനുകളിൽ 75 ശതമാനവും ചൈന, ഇന്ത്യ, ജർമ്മനി, യുണൈറ്റഡ് സ്​റ്റേറ്റ്സ്, ഫ്രാൻസ് എന്നീ അഞ്ച് ഡബ്ല്യു.ടി.ഒ അംഗരാജ്യങ്ങളിൽ നിന്നാണ് വരുന്നത്​. വാക്​സിൻ വിതരണം തുല്യമായി ന​ടക്കേണ്ടതിനാൽ നിർമ്മാണം വിപുലീകരിക്കും. വാക്സിൻ വിതരണം പൂർണമായും സുതാര്യമാക്കും. നിലവിൽ വിമർശനങ്ങളുണ്ട്​. ജൂൺ മാസത്തിൽ ലോകമെമ്പാടും 1.1 ബില്യൺ കോവിഡ് വാക്സിൻ നൽകി.

ജൂണിൽ 1.1 ബില്യൺ ഡോസുകളിൽ 1.4 ശതമാനം മാത്രമാണ് ആഫ്രിക്കക്കാർക്ക് ലഭിച്ചത്​. ആഗോള ജനസംഖ്യയുടെ 17 ശതമാനമാണ്​ 0.24 ശതമാനം മാത്രമാണ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് പോയത്.

വികസിത രാജ്യങ്ങളിൽ, ഓരോ 100 താമസക്കാർക്കും 94 ഡോസുകൾ നൽകിയിട്ടുണ്ട്. ആഫ്രിക്കയിൽ ഇത് 4.5 ശതമാനമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 1.6 ശതമാനമാണിത്​. ധാർമ്മികവും പ്രായോഗികവും സാമ്പത്തികവുമായ കാരണങ്ങളാൽ വാക്​സിൻ വിതരണത്തിലെ വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നും ഇവാല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WTO chief​Covid 19
News Summary - India among WTO's 5 member nations to produce 75pc of world's COVID-19 vaccines
Next Story