Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ചൂണ്ടക്കും...

'ചൂണ്ടക്കും ബോട്ടിനുമിടയിൽ'... ചൂണ്ടയിൽ കുടുങ്ങിയ സ്രാവിനെ കടിച്ചെടുത്ത്​ മുതല -വിഡിയോ വൈറൽ

text_fields
bookmark_border
crocodile snatching shark
cancel

ചൂണ്ടയിടൽ ഒരു സമയംകൊല്ലി പരിപാടിയാണ്​. ചൂണ്ടയിൽ മീൻ കുരുങ്ങിക്കിട്ടിയാലുള്ള ആനന്ദം ചെറുതല്ല. എന്നാൽ, ഏറെ നേരം ചൂണ്ടയിട്ട്​ കിട്ടിയ മീനിന്​ മറ്റൊരവകാശി വന്നാലോ..കപ്പിനും ചുണ്ടിനുമിടയിൽ...അല്ല, ചൂണ്ടക്കും ബോട്ടിനുമിടയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥ.

പടിഞ്ഞാറൻ ആസ്​ട്രേലിയയിലാണ്​ സംഭവം. ജിയോഫ്​ ട്രട്​വിൻ, നാറ്റ്​ ബാൺസ്​ എന്നീ സുഹൃത്തുക്കൾ ഒഴിവു വേള ആനന്ദകരമാക്കാൻ ചൂണ്ടയിടവെ ഇവരുടെ ചൂണ്ടയിൽ സ്രാവ്​ കുരുങ്ങുകയായിരുന്നു. സ​ന്തോഷത്തോടെ അതിനെ ബോട്ടിലേക്ക്​ വലിച്ചടുപ്പിച്ചുകൊണ്ടിരിക്കെ ഏകദേശം രണ്ടര മീറ്റർ നീളമുള്ള ഒരു മുതല വന്ന്​ സ്രാവിനെ കടിച്ചെടുത്തു. ഇരുവരും സ്രാവി​നെ ബോട്ടിലേക്കും മുതല തിരിച്ചും വലിക്കാൻ തുടങ്ങി. ഒടുവിൽ സ്രാവിനേയും വായിലൊതുക്കി മുതല വെള്ളത്തിനടിയിലേക്ക്​ പോയി.

താൻ 30 വർഷമായി വൈൽഡ്​ ലൈഫ്​ ഫോ​ട്ടോഗ്രാഫി ചെയ്യുന്നുണ്ടെങ്കിലും മുതലയുമായി ഇത്തരത്തിൽ നേരിട്ട്​ ഇടപെടാൻ സാധിച്ചത്​ ഇതാദ്യമാണെന്ന്​ ജിയോഫ്​ ട്രട്​വിൻ പറഞ്ഞു.

ചൂണ്ടയിൽ കുരുങ്ങിയ സ്രാവിനെ മുതല തട്ടിയെടുക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crocodileviral videoshark
News Summary - Incredible video shows crocodile snatching shark off fishermen's line moments after they catch it
Next Story