ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ ദമ്പതിമാരെ വെടിവെച്ചു കൊന്നു
text_fieldsമനില: പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ ദമ്പതിമാരെ ഫിലിപ്പീന്‍സില്‍ വെടിവെച്ചു കൊലപ്പെടുത്തി. സുഖ് വീന്ദര്‍ സിങ്(41) ഭാര്യ കിരണ്‍ദീപ് കൗര്‍(33) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. ദമ്പതിമാരുടെ മനിലയിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സുഖ് വീന്ദര്‍ സിങ് കഴിഞ്ഞ 19 വര്‍ഷമായി മനിലയിലാണ് താമസം. ഭാര്യ ഈയടുത്താണ് ഇവിടെയെത്തിയത്. ജോലി കഴിഞ്ഞെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുഖ് വീന്ദറിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ഭാര്യ കിരണ്‍ദീപ് കൗറിനേയും വെടിവെച്ച് വീഴ്ത്തി. അതേസമയം, സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മനിലയിൽ തന്നെയുള്ള ബന്ധു വീട്ടിലെത്തിയതോടെയാണ് ദമ്പതിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മനിലയിൽ താമസക്കാരനായ സുഖ് വീന്ദറിന്റെ സഹോദരന് ലഖ് വീര്‍ സിങ് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരേയും കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാൽ സഹോദരന് ലഖ് വീര്‍ സിങാണ് മനിലയിലെ ബന്ധുവിനോട് ഇവരെക്കുറിച്ച് അന്വേഷിക്കാൻ ബന്ധുവിനോട് ആവശ്യപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

