Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Singapore
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ പ്രതിസന്ധിയിൽ...

കോവിഡ്​ പ്രതിസന്ധിയിൽ വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ സിംഗപ്പൂരിൽ പ്രതിഷേധം

text_fields
bookmark_border

സിംഗപ്പൂർ: കോവിഡ്​ 19 പ്രതിസന്ധി സൃഷ്​ടിക്കു​േമ്പാൾ കുടിയേറ്റ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ സിംഗപ്പൂരിൽ പ്രതിഷേധം. തൊഴിലില്ലായ്​മയും പ്രതിസന്ധിയും രൂക്ഷമാകു​േമ്പാൾ വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന നടപടി രാഷ്​ട്രീയ വിഷയമാകുകയാണ്​​.

വിദേശികൾക്ക്​ തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ പാർട്ടികൾ ഇ​തിനോടകം രംഗത്തെത്തി. പ്രവാസികൾക്ക്​ അനുവദിക്കുന്ന തൊഴിലുകളുമായി ബന്ധപ്പെട്ട്​ സൂക്ഷ്​മ പരിശോധന വേണമെന്നാണ്​ ആവശ്യം.

വിദേശത്തുനിന്ന്​ രാജ്യത്തെത്തുന്നവർക്കായി കർശന നിയന്ത്രണങ്ങൾ വേണമെന്നാണ്​ 70 ശതമാനം സിംഗപ്പൂർ നിവാസികളുടെയും ആവശ്യം. ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ പോളിസി സ്റ്റഡീസ്​ പുറത്തുവിട്ട സർവേയിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. വരും മാസങ്ങളിൽ വിഷയം പാർലമെന്‍റിൽ ചർ​ച്ചയായേക്കും.

'സിംഗപ്പൂരിലെ നാലോ അഞ്ചോ സർവകലാശാലകളിൽനിന്ന്​ നിരവധി ബിരുദധാരികൾ ഓരോ വർഷവും പഠിച്ച്​ പുറത്തിറങ്ങുന്നു. സാഹചര്യം 60 വർഷം മുമ്പത്തെപ്പോലെയല്ല' - ഫ്രീലാൻ​സ്​ ഫോ​ട്ടോഗ്രാഫറായ കിയാൻ പെങ്ക്​ പറയുന്നു. ഇനിയും വിദേശ തൊഴിലാളിക​ളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോയെന്നാണ്​ അവരുടെ ചോദ്യം.

വിദേശകമ്പനികൾക്ക്​ ഏറ്റവും താൽപര്യമുള്ള ഏഷ്യൻ രാജ്യമാണ്​ സിംഗപ്പൂർ. കുറഞ്ഞ നികുതിയും നവീന അടിസ്​ഥാന ഘടങ്ങളുമാണ്​ ഇതിന്​ പ്രധാന കാരണം. യു.എസ്​ -ചൈന വ്യാപാരയുദ്ധങ്ങൾക്കിടയിൽ ഹോ​ങ്കോങ്​ അകപ്പെടു​േമ്പാഴും സിംഗപ്പൂരാണ്​ വിദേശ നിക്ഷേപകരുടെ പ്രധാന ആകർഷണം.

വിദേശ നി​േക്ഷപത്തെ സ്വാഗതം ചെയ്യു​േമ്പാഴും വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയാണ്​ സമൂഹമാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും ഉയരുന്ന പ്രതിഷേധം.

ഇതോടെ വിദേശ തൊഴിലാളികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ നയം രൂപീകരിക്കാനുള്ള സമ്മർദ്ദത്തിൽ അകപ്പെടുകയാണ്​ സർക്കാറും.

അതേസമയം, പ്രതിഷേധങ്ങൾക്കെതിരെ പ്രതികരണവുമായി മന്ത്രിമാർ രംഗത്തെത്തിയിരുന്നു. സിംഗപ്പൂരിനെ വളരാൻ സഹായിച്ച ശക്തമായ അടിത്ത ഇളക്കരുതെന്നായിരുന്നു ആരോഗ്യമന്ത്രി ഓങ്​ യെ കുങ്ങിന്‍റെ പ്രതികരണം. ലോകവുമായി ബന്ധ​െപ്പടാതെ, സഹകരിക്കാതെ രാജ്യത്തിന്​ അതിജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UnemploymentSingaporeJobForeign Workers
News Summary - In Singapore, backlash against foreign workers is becoming a hot political issue
Next Story