Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാഷ്ട്രീയത്തിൽ ആരെയും വിശ്വാസമില്ല, നെതന്യാഹുവിനെയും'; ഇറാനെതിരെ 'മദർ ഓഫ് ഓൾ ബോംബ്‌സ്' പ്രയോഗിക്കുമെന്ന് ട്രംപ്

text_fields
bookmark_border
രാഷ്ട്രീയത്തിൽ ആരെയും വിശ്വാസമില്ല, നെതന്യാഹുവിനെയും; ഇറാനെതിരെ മദർ ഓഫ് ഓൾ ബോംബ്‌സ് പ്രയോഗിക്കുമെന്ന് ട്രംപ്
cancel

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിചിത്ര മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "രാഷ്ട്രീയ ലോകത്ത് ഞാൻ ആരെയും വിശ്വസിക്കാറില്ല, സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ആരെയും വിശ്വാസമില്ല," എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രമുഖ അമേരിക്കൻ ന്യൂസ് ചാനലായ 'ന്യൂസ്മാക്സിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് മനസ്സ് തുറന്നത്.

വരാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിനും ട്രംപ് വ്യക്തമായ ഉത്തരം നൽകിയില്ല. ഇസ്രായേലിലെ ഉദ്യോഗസ്ഥരും നേതാക്കളും താൻ നെതന്യാഹുവിന്റെ പ്രചാരണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. "ഞാൻ ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ 99 ശതമാനം ജനങ്ങളും എനിക്ക് വോട്ട് ചെയ്യുമെന്നാണ് അവിടെയുള്ളവർ പറയുന്നത്," എന്നും ട്രംപ് അവകാശപ്പെട്ടു. നെതന്യാഹുവുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ഇറാന് എതിരെയുള്ള നീക്കങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ മികച്ച സൈനിക കൂട്ടുകെട്ടാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനെതിരെയുള്ള യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ അണവായുധത്തിന് തുല്യമായ ശേഷിയുള്ളതും ലോകത്തിലെ ഏറ്റവും വലിയ അണവേതര ബോംബുമായ 'മദർ ഓഫ് ഓൾ ബോംബ്സ്' (MOAB - GBU-43/B) പ്രയോഗിക്കുന്നത് പരിഗണനയിലുണ്ടെന്ന് ട്രംപ് സൂചന നൽകി. പ്രത്യാക്രമണത്തിന് ആണവായുധങ്ങളുടെ ആവശ്യമില്ലെന്നും അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇറാനിൽ വൻതോതിലുള്ള കരസേനാ നീക്കത്തിന് സാധ്യതയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ-യുഎസ് സംഘർഷം മൂലം രാജ്യത്ത് ഇന്ധനവില വർദ്ധിച്ചതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ട്രംപിന്റെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പാർട്ടി നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് ട്രംപിന്റെ നിർണ്ണായക പ്രസ്താവനകൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'രാഷ്ട്രീയത്തിൽ ആരെയും വിശ്വാസമില്ല, നെതന്യാഹുവിനെയും'; ഇറാനെതിരെ 'മദർ ഓഫ് ഓൾ ബോംബ്‌സ്' പ്രയോഗിക്കുമെന്ന് ട്രംപ്
Next Story