Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ൽ കോ​വി​ഡ്...

ചൈ​ന​യി​ൽ കോ​വി​ഡ് റെ​ക്കോ​ഡ് നി​ല​യി​ൽ; നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും

text_fields
bookmark_border
china covid 90876
cancel

ബെ​യ്ജി​ങ്: ചൈ​ന​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സ് എ​ക്കാ​ല​ത്തെ​യും ഉ​യ​ര​ത്തി​ൽ. ബു​ധ​നാ​ഴ്ച 31,454 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 27,517 പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. 141 കോ​ടി​യി​ലേ​റെ വ​രു​ന്ന ജ​ന​സം​ഖ്യ​യു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ ചെ​റി​യ ശ​ത​മാ​ന​മാ​ണെ​ങ്കി​ലും കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ആ​ശ​ങ്ക​ജ​ന​ക​മാ​ണ്.

ആ​റു മാ​സ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ലോ​ക്ഡൗ​ൺ അ​ട​ക്കം നി​യ​ന്ത്ര​ണ​ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യെ ബാ​ധി​ക്കു​ന്നു​വെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മാ​ണ് പ്ര​ധാ​ന​മെ​ന്നും നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നു​മാ​ണ് ഭ​ര​ണ​കൂ​ട നി​ല​പാ​ട്.

ഭ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​ക്കും​വ​രെ ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​നി​ടെ ആ​പ്പി​ളി​നാ​യി ഐ​ഫോ​ൺ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഷെ​ങ്ഷൗ​വി​ലെ ഫാ​ക്ട​റി​യി​ൽ തൊ​ഴി​ൽ​പ്ര​ശ്നം വ്യാ​ഴാ​ഴ്ച സം​ഘ​ർ​ഷ​ത്തി​ലെ​ത്തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഐ​ഫോ​ൺ ഫാ​ക്ട​റി​യാ​ണി​ത്.

ഇ​വി​ടെ 20,000ത്തി​ലേ​റെ പേ​ർ ജോ​ലി​യെ​ടു​ക്കു​ന്നു. നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത ഫോ​ക്സ്കോ​ൺ ക​മ്പ​നി ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ ജോ​ലി​ക്കാ​രെ നി​യ​മിക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
TAGS:covid 19 
News Summary - In China, Covid is at a record level; Restrictions will be strengthened
Next Story