കാനഡയിൽ വീണ്ടും കൂട്ടക്കുഴിമാടം
text_fieldsഓട്ടവ: കാനഡയിലെ സസ്കെച്ച്വാനിൽ നൂറുകണക്കിന് കുഴിമാടങ്ങൾ കണ്ടെത്തി. മുമ്പ് റെസിഡൻഷ്യൽ സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് കൗവസെസ് ഫസ്റ്റ് നാഷൻ എന്ന സംഘം കുഴിമാടങ്ങൾ കണ്ടെത്തിയത്.
ആഴ്ചകൾക്കു മുമ്പ് ബ്രിട്ടീഷ് കൊളംബിയയിലെ റെസിഡൻഷ്യൽ സ്കൂൾ നിലനിന്നിരുന്ന ഭാഗത്തു 215 ഓളം കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. ഗോത്രവർഗ വിഭാഗങ്ങളെ പുനരുദ്ധരിക്കാനായി 19-20 നൂറ്റാണ്ടുകൾക്കിടയിൽ കനേഡിയൻ സർക്കാരും പൗരോഹിത്യവിഭാഗവും നടത്തിയിരുന്ന സ്കൂളുകളാണിവ. 1863നും 1998നുമിെട ഗോത്രവർഗവിഭാഗത്തിലെ ഒന്നരലക്ഷത്തിലേറെ കുട്ടികളെയാണ് സ്കൂളുകളിലേക്ക് മാറ്റിയത്. ഇവിടെ ഇവരുടെ തനത് ഭാഷ സംസാരിക്കാനോ ആചാരങ്ങൾ പിൻപറ്റാനോ അനുവദിച്ചിരുന്നില്ല.
നിരന്തരം അക്രമങ്ങൾക്ക് വിധേയമായിരുന്നു ഈ കുട്ടികളെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ സ്കൂളുകളിലെത്തിയ കുട്ടികളിൽ വലിയൊരു വിഭാഗം വീടുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗോത്രവർഗ വിഭാഗങ്ങളുടെ സംസ്കാരം ഇല്ലാതാക്കുന്ന സ്കൂളുകൾ നടത്തിയതിന് 2008ൽ കനേഡിയൻ സർക്കാർ മാപ്പുപറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

