Begin typing your search above and press return to search.
exit_to_app
exit_to_app
rock collapse
cancel
Homechevron_rightNewschevron_rightWorldchevron_right​വിനോദസഞ്ചാരികളുടെ...

​വിനോദസഞ്ചാരികളുടെ ബോട്ടുകൾക്ക് മീതേക്ക് കൂറ്റൻ പാറ ഇടിഞ്ഞുവീണ് ഏഴുമരണം; ​ഞെട്ടിക്കുന്ന വിഡിയോ

text_fields
bookmark_border

ബ്രസീലിയ: വെള്ളച്ചാട്ടത്തിന് കീഴിൽ ബോട്ടിലുണ്ടായിരുന്നവർക്ക് മുകളിലേക്ക് കൂറ്റൻ പാറയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഏഴുമരണം. ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം.

മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് സംഭവം. അപകടത്തി​ന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

കൂറ്റൻ പാറയുടെ ഒരു​ ഭാഗം ബോട്ടുകൾക്ക് മീതേക്ക് അടർന്നുവീഴുന്നത് വിഡിയോയിൽ കാണാം. ബോട്ടുകളിൽ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു. രണ്ട് ബോട്ടുകളാണ് പൂർണമായും തകർന്നത്. ഏഴുപേർ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്നുപേരെ കാണാതായി.

ഒമ്പതുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേരുടെ അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്. തലക്കും മുഖത്തും പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും ചെറിയ പരിക്കുകളോടെ 23ഓളം പേർ ചികിത്സയിലുണ്ടെന്നും അധികൃതർ അറിയിച്ചതായി റോ​യിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു.

അപകടമുണ്ടാകാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബ്രസീലിയൻ നാവികസേന അറിയിച്ചു. പ്രദേശത്ത് രണ്ടാഴ്ചയായി കനത്ത മഴയുണ്ടായിരുന്നു. ഇതായിരിക്കാം കാരണമെന്ന് അധികൃതർ പറയുന്നു.

Show Full Article
TAGS:Death Accident rock collapse Brazil 
News Summary - In Brazil 7 dead many injured after rock collapse hits 3 boats at waterfall
Next Story