ഗസ്സയിലെ യുദ്ധം ഉടൻ നിർത്താൻ തയാറാണ്; ഹമാസ് വ്യവസ്ഥകൾ അംഗീകരിക്കണം -ബിന്യമിൻ നെതന്യാഹു
text_fieldsതെൽ അവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇതിനായി ഹമാസ് ചില വ്യവസ്ഥകൾ അംഗീകരിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് ആയുധങ്ങൾ താഴെവെക്കണം, മുഴുവൻ ബന്ദനികളേയും വിട്ടയക്കണം, ഹമാസിന്റെ നേതാക്കളെ നാടുകടത്തണം, ഗസ്സയിൽ ഹമാസിന്റെ സേനയെ പൂർണമായും പിൻവലിക്കണം എന്നിവയെല്ലാമാണ് നെതന്യാഹു മുന്നോട്ടുവെച്ചിരിക്കുന്ന വ്യവസ്ഥകൾ.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പേരിൽ യു.കെ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇസ്രായേലിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
നേരത്തെ ഇസ്രായേലുമായുള്ള വ്യപാര ചർച്ചകൾ നിർത്തുകയാണെന്ന് യു.കെ അറിയിച്ചിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നിർത്തിയ വിവരം അറിയിച്ചത്.
നിലവിലുള്ള വ്യപാര കരാർ തുടരും. എന്നാൽ, കരാറുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുന്നത് നിർത്തും. നെതന്യാഹുവിന്റെ സർക്കാർ വെസ്റ്റ്ബാങ്കിലും ഗസ്സയിലും നടത്തുന്ന ആക്രമണങ്ങളെ തുടർന്നാണ് കരാർ സംബന്ധിച്ച ചർച്ചകളിൽ നിന്ന് പിന്മാറുന്നതെന്ന് യു.കെ അറിയിച്ചു.
ലോകം നിങ്ങളെ വിലയിരുത്തുന്നുണ്ടെന്നായിരുന്നു ഇസ്രായേൽ നടപടികളോടുള്ള ഡേവിഡ് ലാമിയുടെ പ്രതികരണം. ജനുവരിയിലെ വെടിനിർത്തലിലേക്ക് ഇസ്രായേൽ തിരികെ പോകണം. വെസ്റ്റ് ബാങ്കിൽ വലിയ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ മൂന്ന് വ്യക്തികൾക്കും ചില സംഘടനകൾക്കും യു.കെ വിലക്കേർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

