Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ

text_fields
bookmark_border
ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ
cancel

ഇസ്‍ലാമാബാദ്: റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന് ഭാര്യ ബുഷ്റ ബീബി. വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്നും മലിനമായ ഭക്ഷണമാണ് നൽകുന്നതെന്നും അവർ പറഞ്ഞു. ജയിലിൽ സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന ആശങ്കയും ജയിലിൽ മാധ്യമ പ്രവർത്തകരോട് അവർ പങ്കുവെച്ചു.

മുമ്പ് വിഷം കൊടുക്കുകയും വെടിയേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഖാന്റെ ജീവൻ അപകടത്തിലാണ്. ഭക്ഷണത്തിൽ വിഷം കൊടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന അപേക്ഷ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. അറ്റോക്ക് ജയിലിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ ഖാൻ ശാരീരികമായി ശോഷിച്ച നിലയിലായിരുന്നു. രാത്രി മുഴുവൻ മുടിയിൽനിന്ന് പ്രാണികളെ പറിച്ചെടുക്കേണ്ടി വന്നതായും അവർ പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടവർക്ക് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുമ്പോൾ, ഇമ്രാൻ ഖാന് അടിസ്ഥാന സൗകര്യംപോലും നിഷേധിക്കുകയാണെന്നും ബുഷ്റ ബീബി ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Imran Khan's life is in danger -Wife
Next Story