Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇമ്രാൻ ഖാന്റെ...

ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്കയിലും യുകെയിലും കാനഡയിലുമുൾപ്പെടെ പ്രതിഷേധം

text_fields
bookmark_border
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്കയിലും യുകെയിലും കാനഡയിലുമുൾപ്പെടെ പ്രതിഷേധം
cancel

വാഷിങ്ടൺ: പാകിസ്താൻ മുൻപ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാഖാന്റെ അറസ്റ്റിൽ പാക് അതിർത്തിക്കപ്പുറത്തും പ്രതിഷേധം കനപ്പിച്ച് പാർട്ടി അനുഭാവികൾ. വാഷ്ങ്ടൺ ഡിസിയിലും കാനഡയിലെ ടൊറൊണ്ടോയിലും ന്യൂയോർക്ക് സിറ്റിയിലും ലണ്ടനിലുമെല്ലാം വൻജന പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികൾ നടന്നു.

എംബസികൾക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പാർട്ടി അനുകൂലികൾ പുറത്തുവിട്ടു. ലണ്ടനിൽ പാക് മുൻപ്രധാനമന്ത്രി നവാസ് ശരീഫിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ചയാണ് ര​ണ്ടു കേ​സു​ക​ളി​ൽ ഹാ​ജ​രാ​കാ​ൻ ഇ​സ്‍ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ൾ ഇമ്രാൻഖാനെ അറസ്റ്റ് ചെയ്തതത്. ഇം​റാ​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും പേ​രി​ലു​ള്ള അ​ൽ ഖാ​ദി​ർ ട്ര​സ്റ്റി​ന് കോ​ടി​ക​ൾ വി​ല​യു​ള്ള സ​ർ​ക്കാ​ർ ഭൂ​മി കൈ​മാ​റി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadalondonProtestsAmericaPakistan PM Imran Khan
News Summary - Imran Khan's arrest: Protests in America and Canada
Next Story