അനിസ്‍ലാമിക വിവാഹം: ഇംറാനും ഭാര്യക്കും ഏഴുവർഷം തടവ്
text_fieldsഇംറാൻ ഖാൻ
ഇസ്‍ലാമാബാദ്: വിവാഹം അനിസ്‍ലാമികമാണെന്ന കുറ്റം ചുമത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാനും (71) ഭാര്യക്കും ബുഷറ ബീബിക്കും (49) കോടതി ഏഴുവർഷം തടവും അഞ്ചുലക്ഷം പാക് രൂപ പിഴയും വിധിച്ചു.
ബുഷറ ബീവിയുടെ മുൻ ഭർത്താവ് ഖവർ മനേക നൽകിയ പരാതിയിലാണ് സീനിയൽ സിവിൽ ജഡ്ജി ഖുദ്റത്തുല്ല ശിക്ഷ വിധിച്ചത്. ഇദ്ദ കാലയളവിൽ (ഭർത്താവ് മരിക്കുകയോ വിവാഹ ബന്ധം വേർപെടുത്തുകയോ ചെയ്താൽ മറ്റൊരു വിവാഹത്തിന് മുമ്പ് അനുവർത്തിക്കേണ്ട സമയം) വിവാഹം ചെയ്തുവെന്നും വിവാഹത്തിന് മുമ്പ് ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇംറാനെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

