ചൈനയിലെ ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പങ്കെടുക്കും
text_fieldsഇസ്ലാമാബാദ്: ചൈനയിലെ ബീജിങ്ങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പങ്കെടുക്കും. ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി ഇംറാൻ ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായും ഇംറാൻ കൂടിക്കാഴ്ച നടത്തും.
നേരത്തെ ഉയിഗുർ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യു.എസും സഖ്യരാജ്യങ്ങളും ഒളിമ്പിക്സിന് നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ നിലപാടാണ് ഇപ്പോൾ ഇംറാൻ ഖാൻ സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തികരംഗത്തും വ്യവസായരംഗത്തുമുള്ള സഹകരണം ഉൾപ്പടെ വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തും. ചില ഉഭയകക്ഷി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കും.
അതേസമയം, ഒളിമ്പിക്സിന് ദീപശിഖയേകാൻ ഗാൽവാൻ സംഘർഷത്തിൽ പങ്കെടുത്ത കമാൻഡറെ ഉപയോഗിച്ചതിനെതിരെ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. ഗാൽവാൻ സംഘർഷത്തിൽ പങ്കെടുത്തയാളെ ദീപശിഖയേന്താൻ നിയോഗിച്ചത് ഇന്ത്യയെ അപമാനിക്കുന്നത് തുല്യമാണെന്നായിരുന്നു യു.എസ് സെനറ്ററുടെ പ്രസ്താവന. ഉയിഗുർ മുസ്‍ലിം വിഷയത്തിലെ ചൈനയുടെ നിലപാടിനെ ഇന്നും യു.എസ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

