Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സക്കുശേഷം ഇമ്രാന്‍ഖാന്‍ വീണ്ടും ജയിലിൽ

text_fields
bookmark_border
Imran Khan
cancel
camera_alt

ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇസ്ലാമാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയശേഷം ജയിലിലേക്ക് തിരിച്ചയച്ചു. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഖാനെ ചൊവ്വാഴ്ച രാത്രി നേത്രപരിശോധനക്കും ചികിത്സക്കുമായി പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (പിംസ്) എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.

രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനെത്തുടർന്ന് ആവശ്യമായ ചികിത്സ നൽകിയെന്നും പിന്നീട് ജയിലിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇമ്രാന്‍ഖാന്റെ ആരോഗ്യനില മോശമായെന്നും വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹത്തിന്റെ അഭിഭാഷകർ ആരോപിച്ചു. 74കാരനായ ഇമ്രാന്‍ഖാന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഇമ്രാന്‍ഖാനെയും ഭാര്യയെയും കാണാൻ അനുവദിക്കണമെന്ന് പാകിസ്താൻ കോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിന്റെ (പി.ടി.ഐ) ഡെപ്യൂട്ടി ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷിയെയും ജയിലിൽനിന്ന് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

2022ൽ അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടമായ ഇമ്രാൻഖാൻ പിന്നീട് നിരവധി അഴിമതിക്കേസുകളിൽ പ്രതിയായി. മൂന്ന് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ശിക്ഷാവിധികൾ അപ്പീലുകൾ തീർപ്പാകുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാന്‍ഖാന്റെ നിലപാട്. എന്നാൽ സർക്കാർ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Imran Khan Returns To Jail
Next Story