Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനിക്കെതിരായ ആക്രമണം പാക് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം; ഇത് ദൈവം തന്ന രണ്ടാം ജന്മം -ഇംറാൻ

text_fields
bookmark_border
അക്രമിയെ കീഴ്പ്പെടുത്തിയ പാർട്ടി പ്രവർത്തകനെ അഭിനന്ദിച്ച് ഇംറാന്‍റെ മുൻഭാര്യ
തനിക്കെതിരായ ആക്രമണം പാക് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം; ഇത് ദൈവം തന്ന രണ്ടാം ജന്മം -ഇംറാൻ
cancel

ഇസ്‌ലാമാബാദ്: തനിക്കുനേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ പാക് പ്രധാനമന്ത്രിയടക്കം ഉന്നതർക്കെതിരെ ആരോപണങ്ങളുമായി ഇംറാൻ ഖാൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി, മുതിർന്ന ഐ.എസ്.ഐ ജനറൽ എന്നിവരുടെ നിർദേശപ്രകാരമാണ് തനിക്ക് നേരെ വെടിയുതിർത്ത ആക്രമണം നടന്നതെന്ന് ഇംറാൻ കരുതുന്നതായി പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിന്‍റെ മുതിർന്ന നേതാക്കൾ പറഞ്ഞു.

തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ഇംറാൻ ഖാൻ പറഞ്ഞതായി പാർട്ടി നേതാക്കൾ അറിയിച്ചു. ഇത് ദൈവം തന്ന രണ്ടാം ജന്മമാണെന്നായിരുന്നു വെടിയേറ്റ ശേഷം ഇംറാന്‍റെ ആദ്യ പ്രതികരണം. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് നേതാക്കൾ വ്യക്തമാക്കി.

അതേസമയം, ഇംറാനു നേരെ വെടിയുതിർത്ത അക്രമിയെ കീഴ്പ്പെടുത്തിയ പ്രവർത്തകനെ അഭിനന്ദിച്ച് ഇംറാന്‍റെ മുൻഭാര്യ ജമൈമ ഗോൾഡ്സ്മിത്ത് രംഗത്തെത്തി. യുവാവ് ഹീറോയാണെന്ന് ജമൈമ ട്വിറ്ററിൽ കുറിച്ചു.

ഇം​റാ​ന്റെ പാ​ർ​ട്ടി​യാ​യ പാ​കി​സ്താ​ൻ തെ​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് നടത്തുന്ന സ​ർ​ക്കാ​ർ​ വി​രു​ദ്ധ ലോങ് മാർച്ചിനെ വസീറാബാദിൽവെച്ച് അഭിസംബോധന ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 70കാ​ര​നാ​യ ഇംറാന്‍റെ വലതു കാലിനാണ് പരിക്കേറ്റത്. അ​ടു​ത്ത അ​നു​യാ​യി​യ​ട​ക്കം ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ശേ​ഷ​വും അ​നു​യാ​യി​ക​ളെ അ​ഭി​വാ​ദ്യം​ ചെയ്താണ് ഇം​റാൻ ആശുപത്രിയിലേക്ക് പോയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Imran Khan names three suspects including Pakistan PM for attack
Next Story