Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംറാൻ ഖാൻ വ്യാമോഹിയാണെന്നും ഉപദേശം കേൾക്കില്ലെന്നും മുൻ ഭാര്യ റെഹം ഖാൻ

text_fields
bookmark_border
ഇംറാൻ ഖാൻ വ്യാമോഹിയാണെന്നും ഉപദേശം കേൾക്കില്ലെന്നും മുൻ ഭാര്യ റെഹം ഖാൻ
cancel
Listen to this Article

രാഷ്ട്രീയ പ്രതിസന്ധിയിൽ ആടിയുലഞ്ഞു നിൽക്കുകയാണ് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഏതുനിമിഷവും അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചനകൾ. ഇതിനിടയിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ഇംറാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ.

ഇംറാൻ ഖാൻ ഭയങ്കര വ്യാമോഹിയാണെന്നും ആരുടെയും ഉപദേശം സ്വീകരിക്കുന്ന ആളല്ലെന്നും റെഹംഖാൻ പ്രതികരിച്ചു. വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് അവരുടെ പ്രതികരണം. ഇംറാൻ ഖാൻ ഉപദേശങ്ങൾ സ്വീകരിക്കുന്ന വ്യക്തി ആയിരുന്നെങ്കിൽ താൻ ഇപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമായിരുന്നെന്നും റെഹം ഖാൻ പറഞ്ഞു.

മുഖസ്തുതി കേൾക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒരു സെലിബ്രിറ്റിയാണ് ഇംറാൻ ഖാൻ. അഹംഭാവം വർദ്ധിച്ചുകൊണ്ടയിരിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. സ്വന്തം പേര് കേൾക്കുമ്പോൾ കൈയടിയും കേൾക്കേണ്ട ആഗ്രഹമുള്ളയാളാണ് ഇംറാൻ -റെഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Imran Khan is delusional, doesn't listen to advice, says ex-wife Reham Khan
Next Story