Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമയക്കുമരുന്നാണെന്ന്​...

മയക്കുമരുന്നാണെന്ന്​ കരുതി പൊലീസ്​ പിടികൂടിയത്​ മകളുടെ ചിതാഭസ്മം; പരാതിയുമായി പിതാവ്​, സംഭവത്തി​െൻറ വിഡിയോ വൈറൽ

text_fields
bookmark_border
മയക്കുമരുന്നാണെന്ന്​ കരുതി പൊലീസ്​ പിടികൂടിയത്​ മകളുടെ ചിതാഭസ്മം; പരാതിയുമായി പിതാവ്​, സംഭവത്തി​െൻറ വിഡിയോ വൈറൽ
cancel

അമേരിക്കൻ സ്​റ്റേറ്റായ ഇലനോയിലാണ് കഴിഞ്ഞ വർഷം​ വിചിത്രമായ സംഭവം നടന്നത്​. അമിതവേഗത കാരണം​ സ്​പ്രിങ്​ഫ്രീൽഡ്​ പൊലീസ്​ തടഞ്ഞു നിർത്തിയതായിരുന്നു ദർത്തവിയസ്​ ബാൺസി​െൻറ കാർ. കാറിന്​ പുറത്തിറങ്ങിയ ബാൺസിനെ പെട്ടന്ന്​ കൈവിലങ്ങിട്ട്​ പൊലീസ്​ അവരുടെ കാറിനകത്തേക്ക്​ വലിച്ചിട്ടു. കാരണമായി പറഞ്ഞതാക​െട്ട അദ്ദേഹം മയക്കുമരുന്ന്​ കൈയ്യിൽ വെച്ചെന്നും. ബാൺസി​െൻറ കാറിൽ നിന്ന് ചെറിയൊരു സ്വർണ പാത്രത്തിൽ സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന്​ കണ്ടെത്തുകയായിരുന്നു സ്​പ്രിങ്​ഫീൽഡ്​ പൊലീസ്​.

എന്നാൽ, സ്വർണ പാത്രത്തിൽ സൂക്ഷിച്ച സ്വന്തം മകളുടെ ചിതാഭസ്മമാണ്​ പൊലീസ്​ മയക്കുമരുന്ന്​ എന്ന്​ കരുതി പിടികൂടിയിരിക്കുന്നതെന്ന്​ ബാൺസിന്​ തന്നെ അലറി വിളിച്ച്​ പറയേണ്ടിവന്നു. 2019ലായിരുന്നു മകൾ നജ ബാൺസിനെ അദ്ദേഹത്തിന്​ നഷ്​ടമാകുന്നത്​. പരേതയായ മകളുടെ ചിതാഭസ്​മത്തെ അപമാനിച്ചതിന്​ സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ കേസ്​ കൊടുത്തിരിക്കുകയാണ്​ പിതാവ്​.

പൊലീസുകാർ ധരിച്ച ബോഡി കാമറയിൽ സംഭവം റെക്കോർഡ്​ ചെയ്യപ്പെട്ടിരുന്നു​. ദൃശ്യങ്ങളിൽ പൊലീസുകാർ ചിതാഭസ്മമുണ്ടായിരുന്ന പാത്രം കൈയ്യിലെടുത്ത്​ അതിനെ കുറിച്ച്​ സംസാരിക്കുന്നതും​ പതിഞ്ഞിരുന്നു. ''ആദ്യം ഞാൻ കരുതിയത്​ ഇത്​ ഹെറോയിൻ ആണെന്നായിരുന്നു, അതിന്​ ശേഷം കൊക്കെയിൻ ആണോ എന്ന്​ പരിശോധിച്ചു... എന്നാലിത്​ മെത്തോ എക്സ്റ്റസിയോ ആണെന്നാണ്​ തോന്നുന്നത്​''. -ദൃശ്യങ്ങളിൽ ഒരു പൊലീസ്​ പറയുന്നത്​ ഇങ്ങനെയാണ്​. കുറച്ച് നിമിഷങ്ങൾക്കുശേഷം, മറ്റൊരു ഉദ്യോഗസ്ഥൻ ബാൺസിനെ അറസ്റ്റ്​ ചെയ്​ത്​ പൂട്ടിയ പോലീസ് കാറിനടുത്തെത്തി. 'നിങ്ങളുടെ കാറിൽ നിന്ന്​ എക്സ്റ്റസി / മെത്താംഫെറ്റാമൈൻ കണ്ടെത്തിയതായും പറയുന്നുണ്ട്​.

അവർ പറയുന്നത്​ കേട്ട്​ ആശയക്കുഴപ്പത്തിലായ ബാൺസിന്​ ഒടുവിൽ പൊലീസ്,​ പാത്രം കാണിച്ചുകൊടുക്കുകയായിരുന്നു. അത്​ കണ്ട അദ്ദേഹം​ 'അതെ​െൻറ മകളാണെന്നും എ​െൻറ മകളെ എനിക്ക്​ തിരിച്ചുതരൂ' എന്നും ഉച്ചത്തിൽ വിളിച്ചു പറയുന്നതും വിഡിയോയിൽ കാണാം. അവസാനം പൊലീസിന്​ കാര്യം മനസിലായി ബാൺസിനെ വെറുതെ വിടുകയായിരുന്നു. സംഭവത്തിന്​ ശേഷം സ്​പ്രിങ്​ഫീൽഡ്​ പൊലീസിനെതിരെ കേസ്​ നൽകിയെങ്കിലും തങ്ങൾ തെറ്റൊന്നും ചെയ്​തിട്ടില്ല എന്ന നിലപാടിലാണ്​ അവർ. എന്തായാലും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsDrugs SeizedUS PoliceAmerica
News Summary - Illinois police mistook childs ashes for drugs father sues police
Next Story