'പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും. ഞാൻ പങ്കെടുത്തില്ലെങ്കിൽ....' മകന്റെ വിവാഹ ചടങ്ങിന് പോവുന്നതിനെക്കുറിച്ച് ട്രംപ്
text_fieldsന്യൂയോർക്ക്: മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ പോലും നാടകീയ മറുപടിയുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ പ്രതിസന്ധി തന്നെ ആകെ അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുന്നു എന്നാണ് ട്രംപിന്‍റെ പരിഹാസം. താൻ ചടങ്ങിൽ പങ്കെടുക്കണമെന്ന് മകൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ തനിക്കിത് നല്ല സമയമല്ലെന്നും വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതു സംബന്ധിച്ച് വ്യാജവാർത്തകർ വരുമെന്നും ട്രംപ് പറഞ്ഞു.
'ഞാൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു... ഇത് എനിക്ക് നല്ല സമയമല്ല. എനിക്ക് ഇറാൻ എന്നൊരു കാര്യമുണ്ട്... ഞാൻ പങ്കെടുത്താൽ, ഞാൻ കൊല്ലപ്പെടും. ഞാൻ പങ്കെടുത്തില്ലെങ്കിൽ, ഞാൻ കൊല്ലപ്പെടും. തീർച്ചയായും വ്യാജ വാർത്തകൾ വരും' ട്രംപ് പറഞ്ഞു.യുദ്ധം പ്രതിസന്ധിയിലായ സമയത്തു താൻ കല്യാണത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ അതെങ്ങനെ ചിത്രീകരിക്കുമെന്നതിനെക്കുറിച്ച് തനിക്കു ബോധ്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്‍റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഉടനടി ശ്രദ്ധ ആകർഷിച്ചു. ട്രംപ് മാധ്യമങ്ങളെ വിമർശിച്ചതാണെങ്കിലും ഇറാൻ സാഹചര്യം വൈറ്റ് ഹൗസിന് എത്രമാത്രം ക്ഷീണമുണ്ടാക്കിയെന്ന് അടിവരയിടുന്നതാണ് ട്രംപിന്‍റെ പ്രതികരണമെന്നാണ് സോഷ്യൽ മീഡ പറയുന്നത്.
ഈവാരാന്ത്യത്തിലാണ് 48 കാരനായ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹം. ബെറ്റിന ആൻഡേഴ്സനാണു വധു. ബഹാമാസിൽ വെച്ചാണ് വിവാഹം. ആഡംബര റിയൽ എസ്റ്റേറ്റ് ശൃംഖലയായ ‘ദി ട്രംപ് ഓർഗനൈസേഷന്റെ’ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ട്രംപ് ജൂനിയർ. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കൽ മത്സരിച്ചേക്കുമെന്ന് കഴിഞ്ഞവർഷം ഡോണൾഡ് ട്രംപ് ജൂനിയർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

