40 കോടി ബാരൽ എണ്ണ കരുതൽ ശേഖരം വിട്ടുനൽകാൻ ഐ.ഇ.എ
text_fieldsലണ്ടൻ: ഹുർമുസിൽ ചരക്കുകടത്ത് നിലച്ചതോടെ സംഭവിച്ച പ്രതിസന്ധി മറികടക്കാൻ അംഗരാജ്യങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് 40 കോടി ബാരൽ എണ്ണ വിട്ടുനൽകാൻ അന്താരാഷ്ട്ര ഊർജ ഏജൻസി തീരുമാനം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുടൻ വിട്ടുനൽകിയ 1.82 കോടിയുടെ ഇരട്ടിയിലേറെയാണ് തുക.
അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ് അംഗരാജ്യങ്ങൾ വൻശേഖരം വിട്ടുനൽകാൻ സമ്മതിച്ചതായി ഏജൻസി എക്സിക്യുട്ടീവ് ഡയറക്ടർ ഫാതിഹ് ബിറോൽ പറഞ്ഞു. എണ്ണ കയറ്റുമതി നിലച്ചതോടെ പശ്ചിമേഷ്യൻ രാജ്യങ്ങൾ ഉൽപാദനം വൻതോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്. നിലവിൽ ഏജൻസി അംഗരാജ്യങ്ങളുടെ വശം 120 കോടി ബാരലിലേറെ കരുതൽ ശേഖരമുണ്ട്. വൻകിട വ്യവസായസ്ഥാപനങ്ങൾ വേറെയും 60 കോടി കരുതലായി സൂക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

