Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സഖ്യകക്ഷികളുടെ ആവശ്യം തള്ളി ബൈഡൻ; ആഗസ്റ്റ്​ 31നു ശേഷം അമേരിക്കൻ സൈന്യം അഫ്​ഗാനിൽ തങ്ങില്ല
cancel
Homechevron_rightNewschevron_rightWorldchevron_rightസഖ്യകക്ഷികളുടെ ആവശ്യം...

സഖ്യകക്ഷികളുടെ ആവശ്യം തള്ളി ബൈഡൻ; ആഗസ്റ്റ്​ 31നു ശേഷം അമേരിക്കൻ സൈന്യം അഫ്​ഗാനിൽ തങ്ങില്ല

text_fields
bookmark_border

കാബൂൾ: ആഗസ്റ്റ്​ 31നകം അമേരിക്കൻ പൗരന്മാരെയും അവർക്കൊപ്പമുണ്ടായിരുന്ന അഫ്​ഗാനികളെയും നാട്ടിലെത്തിക്കുന്ന ദൗത്യം പൂർത്തിയാക്കുന്നതോടെ യു.എസ്​ സൈനിക സാന്നിധ്യം അഫ്​ഗാനിസ്​താനിൽ അവസാനിക്കുമെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. അതുകഴിഞ്ഞും സൈന്യത്തെ നിലനിർത്തണമെന്ന സഖ്യകക്ഷികളുടെ ആവശ്യം ബൈഡൻ തള്ളി.

നിലവിൽ ഒഴിപ്പിക്കൽ അടുത്ത ചൊവ്വാഴ്ചക്കകം പൂർത്തിയാക്കാനാകുമെന്നാണ്​ കണക്കുകൂട്ടൽ. പരമാവധി നേരത്തെയായാൽ അത്രക്ക്​ നല്ലത്​. അധികമായി വരുന്ന ഓരോ ദിവസവും ബാധ്യത കൂട്ടും. ​അതേ സമയം, താലിബാൻ സഹകരണത്തെ ആശ്രയിച്ചാകും നിശ്​ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കലെന്നും ബൈഡൻ പറഞ്ഞു. വിമാനത്താവളത്തിൽ എത്തിപ്പെടുന്ന വഴികൾ അടച്ചിടുന്നത്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ്​ 14നു ശേഷം ഇതുവരെ വിവിധ രാജ്യക്കാ​രായ 70,700 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്​.

എന്നാൽ, ഇപ്പോഴും അമേരിക്കക്കാർ അഫ്​ഗാനിസ്​താനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കാബൂളിനു പുറത്തെ പ്രവിശ്യകളിലുള്ളവർക്കാണ്​ വിമാനത്താവളത്തിൽ എ​ത്തിപ്പെടാൻ പ്രയാസം നേരിടുന്നത്​.

താലിബാനുമായി യു.എസ്​ സർക്കാർ ഒപ്പുവെച്ച കരാർ പ്രകാരം 31നകം എല്ലാ സൈനികരെയും പിൻവലിക്കണം. കാബൂൾ വിമാനത്താവളത്തിലും സൈനിക സാന്നിധ്യമുണ്ടാകരുത്​. നിലവിൽ വിമാനത്താവളം യു.എസ്​ സൈനിക നിയന്ത്രണത്തിലാണ്​.

യു.എസ്​ സൈന്യത്തെ പിൻവലിക്കുന്നത്​ ദീർഘിപ്പിക്കാനാവശ്യപ്പെട്ട്​ ഇന്നലെ ബ്രിട്ടൻ, കാനഡ, ഫ്രാൻസ്​, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ്​ എന്നിവരടങ്ങിയ ജി7 ഉച്ചകോടി ചേർന്നിരുന്നു.

നിലവിൽ വിദേശികളെ ഒഴിപ്പിക്കുന്നതിന്​ താലിബാൻ തടസ്സങ്ങൾ സൃഷ്​ടിക്കുന്നില്ലെന്നാണ്​ റിപ്പോർട്ട്​. അഫ്​ഗാനികൾ പോകാൻ അനുവദിക്കില്ലെന്നും താലിബാൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidentroops in Afghanistanend of August
News Summary - iden rejects allies’ pleas to keep troops in Afghanistan beyond end of August
Next Story