ഫിലിപ്പീൻസ് മുൻ പ്രസിഡന്റിന്റെ ഐ.സി.സി വിചാരണ തുടങ്ങി
text_fieldsഹേഗ്: ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടർട്ടെയുടെ വിചാരണ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ തുടങ്ങി. അധികാരത്തിലിരിക്കെ മയക്കുമരുന്ന് മാഫിയ വേട്ടയുടെ ഭാഗമായി നിരവധി പേരെ കൊലപ്പെടുത്തിയെന്നാണ് 80കാരനെതിരായ കുറ്റം.
ഫിലിപ്പീൻ നഗരമായ ഡവാഓയിൽ മേയറായി തുടങ്ങി പ്രസിഡന്റ് പദവിയിലിരുന്ന കാലത്താണ് മാഫിയയെ ലക്ഷ്യമിട്ട നീക്കം. ഡ്യൂട്ടർട്ടെക്കെതിരെ കുറ്റം ചുമത്തണോ എന്ന് തീരുമാനിക്കുന്ന പ്രാഥമിക വിചാരണയാണ് ആരംഭിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ നിലവിലെ പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയർ നടത്തുന്ന പകപോക്കലാണ് കേസിലെത്തിയതെന്ന് മുൻ പ്രസിഡന്റിന്റെ അനുകൂലികൾ ആരോപിക്കുന്നു.
ഡ്യൂട്ടർട്ടെയുടെ മകൾ 2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി തടയാൻ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന ആരോപണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

