Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ലോണിങ്ങിലൂടെ ‘ഡോളി’യെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് അന്തരിച്ചു

text_fields
bookmark_border
ക്ലോണിങ്ങിലൂടെ ‘ഡോളി’യെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് അന്തരിച്ചു
cancel
camera_alt

ഡോളിക്കൊപ്പം പ്രഫ. ഇയാൻ വിൽമുട്ട്

ലണ്ടൻ: ക്ലോണിങ്ങിലൂടെ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു. 79 വയസ്സായിരുന്നു. എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം അറിയിച്ചത്. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു.

1996 -ലാണ് ഇയാൻ വിൽമുട്ടിന്‍റെ നേതൃത്വത്തിലെ സംഘം ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ സൃഷ്ടിച്ചത്. എഡിൻബർഗിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഇയാൻ വിൽമുട്ടിന്റെ പഠനങ്ങളാണ് മൂലകോശ ഗവേഷണത്തിന് അടിത്തറയിട്ടത്. ഡോളിയുടെ സൃഷ്ടി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നു.

1944ൽ ഇംഗ്ലണ്ടിലായിരുന്നു ജനനം. നോട്ടങ്ഹാം സർവകലാശാലയിലും കേംബ്രിഡ്ജ് സർവകലാശാലയിലുമായിരുന്നു പഠനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ian Wilmut dies aged 79
Next Story