‘ഐ ലവ് പാകിസ്താൻ, മോദി ഗംഭീര വ്യക്തി’; സംഘർഷം അവസാനിപ്പിച്ചത് താനെന്ന് ആവർത്തിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്‍റെ ഇടപെടലിന്‍റെ ഫലമായെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അത്യുത്തമനെ’ന്ന് പുകഴ്ത്തിയ മോദി, ഇന്ത്യയുമായി പുതിയ വ്യാപാരക്കരാറിൽ ഏർപ്പെടുമെന്നും പറഞ്ഞു. പാകിസ്താനെ താൻ സ്നേഹിക്കുന്നുവെന്നും ബുധനാഴ്ച വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ ട്രംപ് വ്യക്തമാക്കി.
“ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഞാൻ ഒഴിവാക്കി. ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു. മോദി ഗംഭീര മനുഷ്യനാണ്. കഴിഞ്ഞ രാത്രിയിലും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹവുമായി വ്യാപാരക്കരാർ ഉണ്ടാക്കാൻ പോകുകയാണ്. ഇന്ത്യയുെ പാകിസ്താനും തമ്മിലുള്ള യുദ്ധം ഞാൻ അവസാനിപ്പിച്ചു” -ട്രംപ് പറഞ്ഞു.
പാകിസ്താന്‍ കരസേനാ മേധാവി അസിം മുനീറിന് ബുധനാഴ്ച വൈറ്റ് ഹൗസില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഇന്ത്യയിൽ ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ട്രംപ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്രപരമായി എന്താണ് നേടാന്‍ ആഗ്രഹിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു.
'പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് സഘർഷം തടയുന്നതില്‍ ഈ മനുഷ്യന്‍ സ്വാധീനം ചെലുത്തി' മുനീറിനെ ഉദ്ദേശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. 'മോദിയും മറ്റുള്ളവരുമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് പങ്കെടുത്തത്. അവര്‍ രണ്ടുപേരും ആണവശക്തികളാണ്. ഞാന്‍ അത് നിര്‍ത്തിച്ചു. രണ്ട് പ്രധാന ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഞാന്‍ നിര്‍ത്തിയിട്ടും അതിനെക്കുറിച്ച് ഒരു സ്റ്റോറി പോലും വന്നില്ല' ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ആളുകള്‍ക്ക് അക്കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'I Love Pakistan': Trump Makes Mediation Claims Again, Calls PM Modi 'Fantastic Man'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

