'ഭാര്യയെ കൊന്നു, പക്ഷെ ഞാൻ കൊലപാതകമല്ല നടത്തിയത്' - ഇന്ത്യൻ വംശജന്‍റെ അസാധാരണമായ കുറ്റസമ്മതം
text_fieldsഅഡലെയ്ഡ്: ആസ്ട്രേലിയയിലെ അഡലെയ്ഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ വിക്രാന്ത് താക്കൂറിന്‍റെ (42) അസാധാരണമായ കുറ്റസമ്മതം. ഒരു വർഷം മുൻപ് ഭാര്യ സുപ്രിയ താക്കൂറിനെ(36) കൊന്നത് താനാണെങ്കിലും അതൊരു കൊലപാതകമല്ല എന്നാണ് ഇദ്ദേഹത്തിന്‍റെ വാദം.
നിയമപരമായ അർഥത്തിലുള്ള 'കൊലപാതകം' എന്ന കുറ്റം അദ്ദേഹം നിഷേധിക്കുകയായിരുന്നു. ആസൂത്രിതമായ കൊലപാതകമല്ല നടന്നതെന്നാണ് അദ്ദേഹത്തിന്‍റെ വാദം. സാഹചര്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് വിക്രാന്തിന്‍റെ മൊഴിയിൽ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഡലെയ്ഡിലെ പാരലോവിയിലുള്ള വസതിയിലാണ് വിക്രാന്ത് താക്കൂറിന്‍റെ ഭാര്യ സുപ്രിയ താക്കൂര്‍ കൊല്ലപ്പെട്ടത്. അഡ്ലയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഭാര്യയുടെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് വിക്രാന്ത് സമ്മതിച്ചത്. എന്നാല്‍, കൊലപാതകക്കുറ്റത്തിന് പകരം 'മനപ്പൂര്‍വമല്ലാത്ത നരഹത്യ' എന്ന ഗണത്തില്‍ പെടുത്താവുന്ന കുറ്റമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.
സുപ്രിയയുടെ ഏകമകനെ സംരക്ഷിക്കുന്നതിനുള്ള ഫണ്ട് ശേഖരണം സുഹൃത്തുക്കൾ ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ 21 ന് അഡലെയ്ഡിലെ നോർത്ത് ഏരിയയിലെ നോർത്ത്ഫീൽഡ് വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. അടിയന്തിര കോളിന്‍റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ സുപ്രിയ താക്കൂർ അബോധാവസ്ഥയിൽ കിടക്കുന്നതാണ് രാത്രി കണ്ടെത്തിയത്. സി.പി.ആർ വഴി അവരെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവസമയത്ത് വീട്ടിൽ മറ്റൊരാൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി താക്കൂർ കുടുംബത്തിലെ മൊബൈൽ ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

