Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയുടെ കോവിഷീൽഡ്​...

ഇന്ത്യയുടെ കോവിഷീൽഡ്​ വാക്​സിനാണ്​ സ്വീകരിച്ചതെന്ന്​ യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ്​

text_fields
bookmark_border
ഇന്ത്യയുടെ കോവിഷീൽഡ്​ വാക്​സിനാണ്​ സ്വീകരിച്ചതെന്ന്​ യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ്​
cancel

വാഷിങ്​ടൺ: കോവിഷീൽഡ്​ വാക്​സിന്‍റെ രണ്ട്​ ഡോസാണ്​ താൻ സ്വീകരിച്ചിരിക്കുന്നതെന്ന്​ യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ്​ അബ്​ദുല്ല ഷാഹിദ്​. ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ്​ വാക്​സിനാണ്​ സ്വീകരിച്ചത്​. ലോകത്തെ മറ്റ്​ പല രാജ്യങ്ങളും ഇതേ വാക്​സിനാണ്​ ഉപയോഗിക്കുന്നത്​.

വാക്​സിനെ കുറിച്ച്​ നിരവധി സാ​ങ്കേതിക ചോദ്യങ്ങൾ നിങ്ങൾക്ക്​ എന്നോട്​ ചോദിക്കാനുണ്ടാവും. ഞാൻ ഇന്ത്യയിൽ നിന്നും കോവിഷീൽഡ്​ വാക്​സിനാണ്​ സ്വീകരിച്ചിരിക്കുന്നത്​. എത്ര രാജ്യങ്ങൾ വാക്​സിൻ അംഗീകരിച്ചുവെന്ന്​ അറിയില്ല. പക്ഷേ ഭൂരിപക്ഷം രാജ്യങ്ങൾക്ക്​ ലഭിച്ച്​ കോവിഷീൽഡാണെന്നും അദ്ദേഹം പറഞ്ഞു.

ആസ്​ട്രസെനിക്ക വികസിപ്പിച്ചെടുത്ത വാക്​സിൻ കോവിഷീൽഡ്​ എന്ന പേരിലാണ്​ ഇന്ത്യയിൽ നിർമ്മിക്കുന്നത്​. 66 മില്യൺ ഡോസ്​ വാക്​സിൻ ഇതുവരെ 100ഓളം രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചിട്ടുണ്ട്​. അബ്​ദുല്ല ഷാഹിദിന്‍റെ സ്വദേശമായ മാലിദ്വീപിലേക്ക്​ 3.12 ലക്ഷം ഡോസ്​ വാക്​സിൻ ഇന്ത്യ വിതരണം ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdulla Shahid
News Summary - "I Got India's Covishield Vaccine": UN General Assembly President Abdulla Shahid
Next Story