Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനുമായി എനിക്ക്...

പാകിസ്താനുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്; പ്രധാനമന്ത്രി ശഹബാസ് ശരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

text_fields
bookmark_border
പാകിസ്താനുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്; പ്രധാനമന്ത്രി ശഹബാസ് ശരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച്  ഡൊണാൾഡ് ട്രംപ്
cancel
camera_alt

trump,pak pm,and army chief

വാഷിംങ്ടൺ: പാകിസ്താനെയും പ്രധാനമന്ത്രി ശഹബാസ് ശരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .

"പാകിസ്താനുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്, അവർക്ക് മികച്ച ഒരു പ്രധാനമന്ത്രിയും ജനറലുമുണ്ട്. പാകിസ്ഥാൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കാബൂളിൽ വെള്ളിയാഴ്ച പാകിസ്താനിൽ നടത്തിയ ആക്രമണത്തിന് ശേഷമാണ് ട്രംപിന്‍റെ പ്രസ്താവന.

കാബൂളിൽ മൂന്ന് സ്ഫോടനങ്ങൾ നടന്നതായും പാക് സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തയായും അറിയിച്ചു.

അതേസമയം പാകിസ്താനെതിരെ വലിയ രീതിലുള്ള ആക്രമണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അഫ്ഗാൻ ഔദ്യോഗിക വക്താവ് സാബിഹുൽ മുജാഹിദ് പറഞ്ഞു.

മാസങ്ങളായി ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ഒക്ടോബറിൽ സൈനികരും സിവിലിയന്മാരും തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരും അതിർത്തിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തിനുള്ളിൽ പാക്സൈന്യം ആക്രമണങ്ങൾ നടത്തി. കാബൂളിൽ നടന്ന സ്ഫോടനങ്ങളെ തുടർന്നാണ് ഇപ്പോഴുള്ള അക്രമണമെന്ന് അഫ്ഗാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PMOarmy chiefPakistanDonald Trump
News Summary - I get along with Pakistan very well': Donald Trump praises PM Shehbaz Sharif, Army Chief Asim Munir
Next Story