Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുദ്ധത്തിനിടെ സഹായം ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ കൈയൊഴിഞ്ഞു -വെളിപ്പെടുത്തി യുക്രെയ്ൻ പ്രസിഡന്റ്
text_fieldsbookmark_border
കിയവ്: റഷ്യയുടെ ആക്രമണം തടയാൻ ഇസ്രായേൽ ആയുധം നൽകാൻ തയാറാവാത്തതിൽ മനംനൊന്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയുടെ വ്യോമാക്രമണം തടയാൻ മിസൈൽ പ്രതിരോധ സിസ്റ്റമാണ് യുക്രെയ്ൻ ആവശ്യപ്പെട്ടത്.
ഫെബ്രുവരിയിൽ ആക്രമണം തുടങ്ങിയ സമയത്തായിരുന്നു അത്. ഗസ്സയിൽ നിന്നുള്ള റോക്കറ്റുകളെ ഇസ്രായേൽ പ്രതിരോധിക്കുന്ന ഇരുമ്പ് കവചിത ഡോം സിസ്റ്റമാണ് യുക്രെയ്ൻ ആവശ്യപ്പെട്ടത്.
''ഇസ്രായേലിന് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. സത്യം പറയുകയാണ് അവർ സഹായിക്കാൻ തയാറായില്ല എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി''-എന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. ഫ്രഞ്ച് റിപ്പോർട്ടറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുക്രെയ്ന് പരമാവധി സഹായം നൽകിയെന്നു പറഞ്ഞാണ് ഇസ്രായേൽ കൈയൊഴിഞ്ഞത്.
Next Story

