Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെക്സസ് വെടിവെപ്പ്; അധ്യാപികയുടെ സംസ്കാരചടങ്ങിനിടെ ഭർത്താവിന് ഹൃദയാഘാതം

text_fields
bookmark_border
ടെക്സസ് വെടിവെപ്പ്; അധ്യാപികയുടെ സംസ്കാരചടങ്ങിനിടെ ഭർത്താവിന് ഹൃദയാഘാതം
cancel
camera_alt

ജോ ഗാർസിയയും ഇ​ർ​മയും

Listen to this Article

വാഷിങ്ടൺ: ടെക്‌സസിലെ റോബ് എലിമെന്ററി സ്‌കൂളിലെ വെടിവെപ്പിൽ വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട അധ്യാപികയുടെ സംസ്കാര ചടങ്ങിനിടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു.

വെടിവെപ്പിനിടെ കൊല്ലപ്പെട്ട രണ്ട് അധ്യാപകരിൽ ഒരാളായ ഇർമ ഗാർസിയയുടെ ഭർത്താവ് ജോ ഗാർസിയയാണ് മരിച്ചത്. സ്കൂൾ കാലം തൊട്ടേ പ്രണയത്തിലായിരുന്നു ഇരുവരും. ഇർമയുടെ മരണം ഭർത്താവിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നെന്ന് ബന്ധുക്കൾ അഭിപ്രായപ്പെട്ടു. 24 വർഷം മുമ്പായിരുന്നു വിവാഹം. നാലു കുട്ടികളുണ്ട്. ഏറെ കാലമായി റോബ് എലിമെന്ററി സ്കൂളിലെ നാലാംക്ലാസ് അധ്യാപികയായിരുന്നു ഇർമ.

ദമ്പതികളുടെ മരണത്തെതുടർന്ന് അനാഥരായ കുട്ടികൾക്കായി ഓൺലൈൻ ധനസമാഹരണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ടെക്സസിലെ റോബ് എലിമെന്‍ററി സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് 21 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. വെടിവെപ്പു നടത്തിയ 18കാരന്‍ സാൽവദോർ റാമോസിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Husband of teacher killed in Texas school shooting dies of heart attack
Next Story