വാഷിങ്ടൺ: യു.എസ് നഗരമായ മിഷിഗനിൽ നാശംവിതച്ച് അപൂർവ ചുഴലിക്കാറ്റ്. രണ്ടുപേർ മരിക്കുകയും 50േലറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാറ്റിൽ വാഹനങ്ങൾ മറിഞ്ഞു വീഴുകയും കെട്ടിടങ്ങളിൽ നിന്ന് മേൽക്കൂരകളും മരങ്ങളും വൈദ്യുതി ലൈനുകളും തകരുകയും ചെയ്തു.
ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 230 മൈൽ (370 കി.മീ.) വടക്ക് പടിഞ്ഞാറ് 4,200 ആളുകൾ താമസിക്കുന്ന ഗേലോർഡിൽ കഴിഞ്ഞദിവസംവൈകീട്ട് 3.45 നാണ് കാറ്റടിച്ചത്.