Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐഡ ചുഴലിക്കാറ്റ്​:...

ഐഡ ചുഴലിക്കാറ്റ്​: അമേരിക്കയിൽ മരണം 45 ആയി; പ്രളയജലത്തിൽ മുങ്ങി ന്യൂയോർക്ക് സിറ്റി

text_fields
bookmark_border
Hurricane Aida, America
cancel

ന്യൂയോർക്​: ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. ന്യൂയോർക്ക് സിറ്റിയിൽ 13 പേരും പെൻസിൽവാനിയയിൽ അഞ്ചു പേരും മരണപ്പെട്ടു. ന്യൂയോർക്കിൽ ഒരാൾ കാറിനുള്ളിലും വെള്ളം കയറിയ ബേസ്മെന്‍റ് അപാർട്ട്മെന്‍റുകളിലും കഴിഞ്ഞ 11 പേരാണ് മരിച്ചത്.

സബ് വേ ടണലുകളും ദേശീയപാതകളും പ്രളയജലം മൂടിയ നിലയിലാണ്. ഒാടകളിലെ മാലിന്യങ്ങൾ കൊണ്ട് നിരത്തുകൾ നിറഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന്​ ന്യൂയോർക്കിലും ന്യൂജഴ്​സിയിലും അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്​ഥാനങ്ങളിലെയും വിമാന-ട്രെയിൻ സർവീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി.

തെക്കൻ അമേരിക്കയിൽ നാശം വിതച്ച കാറ്റഗറി നാലിൽ പെട്ട ഐഡ വടക്കൻ മേഖലയിലേക്ക്​ നീങ്ങിയതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. മിസ്സിസിപ്പി, ലൂയ്​സിയാന, അലബാമ, ഫ്ലോറിഡ എന്നീ സംസ്​ഥാനങ്ങളിലും ചുഴലിക്കാറ്റ്​ നാശം വിതച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Hurricane Aida#America
News Summary - Hurricane Aida: More than 40 killed in US north-east amid sudden heavy rains and flooding
Next Story