Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമരണാനന്തരവും മനുഷ്യർ...

മരണാനന്തരവും മനുഷ്യർ ജീവിക്കു​മോ? വിചിത്രമായ അനുഭവം പങ്കുവെച്ച് മരണത്തെ മുഖാമുഖം കണ്ട സ്ത്രീ

text_fields
bookmark_border
representational image
cancel
Listen to this Article

മരണം എന്നത് മനുഷ്യജീവിതത്തിലെ പരമമായ സത്യമാണ്. മരണം എന്നത് അടിസ്ഥാനപരമായി മനുഷ്യാത്മാവിന് മറ്റൊരു മണ്ഡലത്തിലേക്ക് പ്രവേശിക്കാനുള്ള വാതിൽ ആണെന്നാണ് ആത്മീയവാദികളുടെ(സ്പിരിച്വലിസ്റ്റ്) അഭിപ്രായം. അതേസമയം, മെഡിക്കൽ വിദഗ്ധരെ സംബന്ധിച്ച് മരണം എല്ലാറ്റിന്റെയും അവസാനമാണ്. മസ്തിഷ്കത്തിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ ഒരു മനുഷ്യജീവിതം അവസാനിക്കുന്നുവെന്നാണ് അവരുടെ നിഗമണം. ശാസ്ത്രീയ തെളിവുകളുടെ അഭാവം നിലനിൽക്കെ തന്നെ മരണാനന്തര ജീവിതമുണ്ടെന്ന് ശക്തമായി ആത്മീയവാദികൾ വാദിക്കുന്നു.

തങ്ങളുടെ വീക്ഷണങ്ങൾക്ക് ബലമേകാൻ അവർ പലപ്പോഴും മരണാനത്തെ മുഖാമുഖം കണ്ടവർ (എൻ.ഡി.ഇ) പങ്കുവെക്കുന്ന അനുഭവങ്ങൾ എടുത്തുകാട്ടുന്നു. അത്തരത്തിലുള്ള ഒരു എൻ.‌ഡി‌.ഇ സാക്ഷ്യപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കയാണിപ്പോൾ. ഇത് മരണാനന്തര ജീവിതം യഥാർഥമാണെന്ന് വിശ്വസിക്കാൻ പലരെയും പ്രേരിപ്പിച്ചു.

എസ്റ്റല്ലെ പങ്കുവെച്ച നിഗൂഢമായ മരണാസന്ന മൊഴി ഇങ്ങനെ:

നിയർ-ഡെത്ത് എക്‌സ്പീരിയൻസ് റിസർച്ച് ഫൗണ്ടേഷൻ വെബ്‌സൈറ്റിൽ എസ്റ്റല്ലെ എന്ന യുവതിയാണ് സാക്ഷ്യപത്രം പങ്കുവെച്ചിരിട്ടുന്നത്. മൂന്ന് പേരെ കണ്ടപ്പോൾ മരണത്തിന്റെ വക്കിലെത്തിയതായി എസ്റ്റല്ല അവകാശപ്പെട്ടു. "എന്റെ വലതുവശത്ത് മൂന്ന് ആളുകളുടെ സാന്നിധ്യം അനുഭവപ്പെട്ടു, ഒരാൾ എന്നോട് അടുത്തും, രണ്ട് പേർ പിന്നിലും. ഞാൻ അവരെ കണ്ടില്ല, പക്ഷേ അവർ അവിടെയുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അവരുടെ സാന്നിധ്യം വ്യതിരിക്തവും വളരെ ശക്തവും ദയയുള്ളതുമായിരുന്നു. അവർ ആരാണെന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ വളരെ കാലമായി എനിക്ക് അടുത്തറിയുന്നവരെ പോലെയായിരുന്നു അവർ. അവർ സ്നേഹം പ്രസരിപ്പിച്ചു''-എസ്​റ്റല്ലെ കുറിച്ചു.

ഈ മൂന്ന് പേരും പിന്നീട് എസ്റ്റല്ലെയോട് പറഞ്ഞു, " നിങ്ങളുടെ സമയമായിട്ടില്ല, പക്ഷേ താമസിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾ താമസിക്കാൻ തീരുമാനിച്ചാൽ എല്ലാം ശരിയാകുമെന്ന് അറിയുക." തന്റെ മക്കളെ കുറിച്ച് ചിന്തിച്ചപ്പോൾ ഭൗതിക ലോക​ത്തേക്ക് മടങ്ങാൻ എസ്റ്റല്ലെ തീരുമാനിച്ചു. മരണാസന്നമായ നിമിഷങ്ങളിൽ തന്റെ ശരീരത്തെ കുറിച്ചുള്ള അവബോധം തനിക്ക് നഷ്ടമായെന്നും ഈ അനുഭവം സുഖകരമായ ഒന്നായിരുന്നുവെന്നും എസ്റ്റല്ലെ കുറിച്ചു.

ഈ അനുഭവ കുറിച്ച് വായിച്ചതോടെ മതഗ്രന്ഥങ്ങളിൽ പരാമർശിച്ച പ്രകാരമുള്ള മരണാനന്തര ജീവിതം എന്ന ആശയം സത്യമാണെന്ന് വാദിച്ച് പലരും രംഗത്തുവന്നു.

മനുഷ്യർക്ക് ആത്മീയതയുമായി ബന്ധപ്പെട്ട ശാരീരികമല്ലാത്ത ഒരു ഭാഗം ഉണ്ടായിരിക്കാമെന്ന് മാസങ്ങൾക്കു മുമ്പ് ഒരു വിദഗ്ധൻ അഭിപ്രായപ്പെട്ടിരുന്നു.

മനുഷ്യജീവിതം ഭൗതിക ശരീരത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് വിർജീനിയ സർവകലാശാലയിലെ സൈക്യാട്രിയിലെ പ്രൊഫസർ എമറിറ്റസ് ഡോ ബ്രൂസ് ഗ്രേസൺ നിരീക്ഷിക്കുന്നു. "നമ്മുടെ ഭൗതിക ശരീരത്തിനപ്പുറം ജീവിതത്തിൽ കൂടുതൽ കാര്യങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. നമ്മിൽ ഭൗതികമല്ലാത്ത ഒരു ഭാഗം ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. അത് ആത്മീയമാണോ എന്ന് എനിക്ക് ഉറപ്പില്ല-" ഗ്രേസൺ വിലയിരുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral newslife after deathspiritualists
News Summary - Humans live after death? Woman claims to have heard the message
Next Story