ഉപതെരഞ്ഞെടുപ്പിൽ വൻവിജയം; ദേശീയ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ഇംറാൻ
text_fieldsഇസ്ലാമാബാദ്: പഞ്ചാബ് സംസ്ഥാന അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തിനു പിന്നാലെ ദേശീയ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ സമ്മർദവുമായി ഇംറാൻ ഖാൻ. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള മേഖലയിലാണ് 20 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്.
അവിശ്വാസ പ്രമേയത്തിലൂടെ നേരത്തെ പ്രധാനമന്ത്രിപദത്തിൽനിന്ന് പുറത്താക്കപ്പെട്ട ഇംറാന് അഭിമാന പോരാട്ടമായിരുന്ന ഇവിടെ 20ൽ 15ഉം പിടിച്ച് തന്റെ തഹ്രീകെ ഇൻസാഫ് കക്ഷി അധികാരം ഉറപ്പിച്ചു. പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്റെ കക്ഷിക്ക് നാലും സ്വതന്ത്രന് ഒന്നും സീറ്റ് ലഭിച്ചു. ഇതോടെ, താത്കാലിക ചുമതലയിലുണ്ടായിരുന്ന ശഹ്ബാസ് ശരീഫിന്റെ പുത്രൻ ഹംസ ശരീഫിന് പദവി ഒഴിയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

