ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പമുള്ള ഫോട്ടോയും ഓര്‍മ്മകളും പങ്കുവെച്ച് അനുപം ഖേര്‍
text_fieldsന്യൂഡല്‍ഹി: ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പമുള്ള ഫോട്ടോയും ഓര്‍മ്മകളും പങ്കുവെച്ച് ബോളിവുഡ് വെറ്ററന്‍ അനുപം ഖേര്‍. ഇന്‍സ്റ്റാഗ്രാമിലാണ് ഫോട്ടോ പങ്കുവെച്ചത്.
ലോസ് ഏഞ്ചല്‍സിലെ നിന്നാണ് ഫോട്ടോ ജനിക്കുന്നതെന്ന് അനുപം ഖേര്‍ തന്‍്റെ അടിക്കുറിപ്പില്‍ വെളിപ്പെടുത്തി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിത്രം എടുത്തതെന്നും ടൈറ്റാനിക് നടന്‍ "ദയയും വാത്സല്യവും" ഉള്ളയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ലോസ് ഏഞ്ചല്‍സിലെ പരിപാടിയില്‍ വെച്ചാണ് ഞാന്‍ ലിയോനാഡോ ഡികാപ്രിയോയെ കണ്ടത്. ഞാന്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ ഒരു ഇന്ത്യന്‍ നടനാണെന്ന്. എനിക്കറിയാമെന്ന് പറഞ്ഞ്,അദ്ദേഹം എന്നെ ആലിംഗനം ചെയ്തു.
ഒരു നടനെന്ന നിലയില്‍ ഏറ്റവും മികച്ചതായി തോന്നുന്നത്, ലോകമെമ്പാടുമുള്ള വലിയ വ്യക്തിത്വങ്ങളെ കണ്ടുമുട്ടാനും അവരുമായി എളുപ്പത്തില്‍ ബന്ധം പുലര്‍ത്താനും കഴിയുമെന്നുള്ളതാണ്.