Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎന്തുകൊണ്ട്​ ട്രംപ്​...

എന്തുകൊണ്ട്​ ട്രംപ്​ തോറ്റു

text_fields
bookmark_border
എന്തുകൊണ്ട്​ ട്രംപ്​ തോറ്റു
cancel

യു.എസിൽ ദിവസങ്ങൾ നീണ്ട അനിശ്​ചിതത്വങ്ങൾക്കൊടുവിൽ ആരു പ്രസിഡൻറാകുമെന്നത്​ വ്യക്​തമായിരിക്കുന്നു. ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡനാവും ഇനി അമേരിക്കയെ നയിക്കുക. ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡൻറ്​ പദത്തിലേക്ക്​ നടന്നടുക്കു​േമ്പാൾ ട്രംപ്​ എന്തുകൊണ്ട്​ തോറ്റുവെന്ന ചോദ്യം പ്രസക്​തമാണ്​.

യു.എസിനെ ഇളക്കിമറിച്ച പ്രചാരണമാണ്​ ഡോണൾഡ്​ ട്രംപ്​ നടത്തിയത്​. നിരവധി റാലികളും പ്രസംഗങ്ങളും നടത്തിയ ട്രംപ്​ പരസ്യങ്ങളിലൂടെയും ട്വീറ്റുകളിലൂടേയുമെല്ലാം പ്രചാരണം കൊഴുപ്പിച്ചു. ഇതിനിടെയിൽ കോവിഡിനെ യു.എസ്​ മറന്നുവെന്ന തോന്നലുണ്ടായി. സമ്പദ്​വ്യവസ്ഥ തിരിച്ച്​ വരവ്​ നടത്തുകയാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാൻ ട്രംപിന്​ കഴിഞ്ഞുവെന്ന വിലയിരുത്തലുകളുണ്ടായി . നഗരങ്ങളിലെ വോട്ടർമാർ ട്രംപിനൊപ്പം നിൽക്കുമെന്ന ധാരണയും പരക്കെ പരന്നു. എതിരാളികൾ പോലും ഭയപ്പെട്ടയിടത്ത്​ നിന്നാണ്​ ട്രംപ്​ പരാജയത്തിലേക്ക്​ പതിച്ചത്​. ജോ ബൈഡനെ വിജയിപ്പിച്ചതിലൂടെ ട്രംപിൻെറ അമേരിക്കയല്ല തങ്ങൾക്ക്​ ആവശ്യ​മെന്ന്​ വോട്ടർമാർ സംശയമില്ലാതെ പറയുകയായിരുന്നു.

റിപബ്ലിക്കൻ പാർട്ടിയേക്കാളും ഡോണൾഡ്​ ട്രംപെന്ന പ്രസിഡൻറിനോടുള്ള വിരോധമാണ്​ യു.എസ്​ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഡെമോക്രാറ്റുകളിൽ വിശ്വാസമില്ലെങ്കിലും ട്രംപ്​ ഒരിക്കൽ കൂടി അധികാരത്തിലെത്തുന്നത്​ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പിൽ യു.എസിൻെറ പൊതുനയമെന്ന്​ ഡെമോക്രാറ്റിക്​ തെരഞ്ഞെടുപ്പ്​ സ്​ട്രാറ്റജിസ്​റ്റ്​ സറാഹ്​ ലോങ്​വെൽ പറഞ്ഞു​. ഡെമോക്രാറ്റുകളോട്​ വിരോധം സൂക്ഷിക്കുന്ന പലർക്കും ഡോണൾഡ്​ ട്രംപ്​ യു.എസിൻെറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിനോട്​ വലിയ താൽപര്യമുണ്ടായിരുന്നില്ലെന്നതാണ്​ യഥാർഥ്യമെന്ന്​ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപബ്ലിക്​ പാർട്ടിക്ക്​ വേണ്ടി പ്രവർത്തിച്ച അദ്ദേഹം വ്യക്​തമാക്കി.

രണ്ട്​ കാര്യങ്ങളാണ്​ യു.എസിൽ ട്രംപിൻെറ വിധിയെഴുതിയതെന്നാണ്​ പൊതുവെയുള്ള വിലയിരുത്തൽ. അതിലൊന്ന്​ കോവിഡായിരുന്നുവെങ്കിൽ മറ്റൊന്ന്​ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. 236,000 പേരുടെ ജീവൻ കോവിഡ്​ അമേരിക്കയിൽ കവർന്നെടുത്തുവെന്നാണ്​ ഇതുവരെയുള്ള കണക്കുകൾ. പ്രതിദിനം ആയിരത്തോളം മരണങ്ങൾ ഇപ്പോഴും റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. എന്നാൽ, കോവിഡിനെ ഫലപ്രദമായി നേരിടുന്നതിൽ അമേരിക്കൻ പ്രസിഡൻറും ഭരണകൂടവും സമ്പൂർണ്ണ പരാജയമായിരുന്നു. മുൻനിരയിൽ നിന്ന്​ കോവിഡിനെ നേരിടാൻ ട്രംപ്​ ഉണ്ടായില്ലെന്നത്​ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.

സെപ്​തംബർ 11 ആക്രമണമുണ്ടായപ്പോൾ അത്​ ജോർജ്ജ്​ ബുഷിൻെറ ജനപ്രീതി കാര്യമായി ഇടിയുന്നതിലേക്ക്​ നയിച്ചിരുന്നില്ല. എന്നാൽ, കോവിഡ്​ ട്രംപിന്​ സൃഷ്​ടിച്ചത്​ ചില്ലറ വെല്ലുവിളിയല്ല. കോവിഡല്ല യഥാർഥത്തിൽ അതിനെ ട്രംപ്​ നേരിട്ട രീതിയായിരുന്നു പ്രതിസന്ധിക്കുള്ള കാരണം. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയായിരുന്നു അമേരിക്കക്ക്​ നേരിടാനുണ്ടായിരുന്നത്​ അവിടെ ട്രംപ്​ എന്ന ഭരണാധികാരി സമ്പൂർണ്ണമായി പരാജയപ്പെട്ടു.

2008ലെ സാമ്പത്തിക പ്രതിസന്ധി മുതൽ യു.എസ്​ സമ്പദ്​വ്യവസ്ഥയുടെ സ്ഥിതി അത്ര ​മെച്ചമല്ല. പൂർണമായും തിരിച്ചുവരാൻ സമ്പദ്​വ്യവസ്ഥക്ക്​ ഇനിയും കഴിഞ്ഞിട്ടുമില്ല. എന്നാൽ, ട്രംപിൻെറ ഭരണകാലത്ത്​ യു.എസിലെ സാമ്പത്തിക വീണ്ടും മോശമായെന്നാണ്​​ പൊതുവേയുള്ള വിലയിരുത്തൽ. അമേരിക്ക ആദ്യമെന്ന നയത്തിലൂന്നി ട്രംപ്​ പ്രവർത്തിച്ചുവെങ്കിലും അതൊന്ന്​ കാര്യമായി സമ്പദ്​വ്യവസ്ഥയെ സ്വാധീനിച്ചില്ല. ഇതുകൂടാതെ കോവിഡും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വീണ്ടും അധികാരത്തിലെത്താമെന്ന ട്രംപിൻെറ മോഹങ്ങൾക്ക്​ തടയിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumpus election 2020
Next Story