Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ കുഞ്ഞിനെയും അവർ ലക്ഷ്യമിട്ടു; പക്ഷേ, തകർന്നുവീണ കെട്ടിടം അവൾക്കു കാവലായി- ഗസ്സയിൽ കണ്ണീരും സന്തോഷവുമായി ആറുവയസ്സുകാരി
cancel
Homechevron_rightNewschevron_rightWorldchevron_rightഈ കുഞ്ഞിനെയും അവർ...

ഈ കുഞ്ഞിനെയും അവർ ലക്ഷ്യമിട്ടു; പക്ഷേ, തകർന്നുവീണ കെട്ടിടം അവൾക്കു കാവലായി- ഗസ്സയിൽ കണ്ണീരും സന്തോഷവുമായി ആറുവയസ്സുകാരി

text_fields
bookmark_border

ജറൂസലം: മാതാവിനും നാലു സഹോദരങ്ങൾക്കുമൊപ്പം അന്തിയുറങ്ങിയതായിരുന്നു ആറു വയസ്സുകാരിയായ സൂസി ഇഷ്​കുന്ദാന. സുന്ദരമെന്ന്​ അവൾ വിശ്വസിച്ച ഉറക്കത്തിനിടെ പുലർച്ചെ ഇസ്ര​ായേൽ ബോംബറുകൾ ഗസ്സയിലെ വീടിനു മുകളിൽ തീ വർഷിച്ചപ്പോൾ നിരപരാധികളായ ഒരു കുടുംബം കെട്ടിടാവശിഷ്​ടങ്ങൾക്കടിയിലമർന്ന്​ ഓർമ മാത്രമായി. എല്ലാവരും മരിച്ചുകാണുമെന്നുറപ്പിച്ച്​ രക്ഷാപ്രവർത്തകർ തിരഞ്ഞുതിരഞ്ഞ്​ ഓരോ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനിടെ കേട്ട കരച്ചിലാണ്​ വഴിത്തിരിവായത്​. കരുതലോടെ വെട്ടിപ്പൊളിച്ചെടുത്ത കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ അവളുണ്ടായിരുന്നു, ജീവനോടെ. ഉടൻ എടുത്ത്​ ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അൽശിഫ ആശുപത്രി കിടക്കയിൽ അവളെയെത്തിക്കു​േമ്പാൾ തൊട്ടടുത്ത ബെഡിൽ പരിക്കുകളോടു മല്ലിട്ടുകിടക്കുന്നത്​ പിതാവ്​ റിയാദ്​ ഇഷ്​കുന്ദാന.

കണ്ടപാടെ മകൾക്ക്​ മുത്തം നൽകിയ സ്​നേഹനിധിയായ റിയാദ്​​ ഇനിയൊരിക്കൽ ജീവനോടെ കാണില്ലെന്നുറപ്പിച്ച പിഞ്ചോമനയെ തിരികെ കിട്ടിയ സന്തോഷത്തിൽ ആദ്യം മാപ്പപേക്ഷിച്ചു. ''നിന്‍റെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. വരാൻ വിളിക്കുന്നത്​ കേട്ടതാണ്​. പക്ഷേ, വഴികളെല്ലാം അടഞ്ഞുപോയിരുന്നു മകളേ''- ആ പിതാവ്​ പറഞ്ഞു.

ഞായറാഴ്ചയാണ്​ ഇവരുൾപെടെ കുടുംബങ്ങൾ താമസിച്ച കെട്ടിടത്തിനു മേൽ ഇസ്രായേൽ ബോംബറുകൾ നിരവധി തവണ ബോംബുവർഷിച്ച്​ കെട്ടിടം നാമാവശേഷമാക്കിയത്​. 10 കുഞ്ഞുങ്ങളുൾപെടെ 42 പേർ കൊല്ലപ്പെട്ടു. ഹമാസ്​ താവളമെന്ന്​ ആരോപിച്ചായിരുന്നു കെട്ടിടം തകർത്തത്​. മരിച്ചുവീണത്​ പക്ഷേ, നിരപരാധികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsrael Palestine Conflictchild escape
News Summary - How a 6-year-old survived Israeli strike that killed her mother, siblings, shattered house
Next Story