Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി സഖ്യസേന 14 ഇന്ത്യക്കാരുണ്ടായിരുന്ന ബോട്ട് ആക്രമിച്ചെന്ന് ഹൂതികൾ; വിവരങ്ങൾ തേടി ഇന്ത്യ

text_fields
bookmark_border
indian ship attacked
cancel

ന്യൂഡൽഹി: യമൻ തീരത്തിന് സമീപം ചെങ്കടലിൽ 14 ഇന്ത്യൻ പൗരന്മാരുണ്ടായിരുന്ന ബോട്ട് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട യാഥാർഥ‍്യങ്ങൾ കണ്ടെത്താൻ വിവിധ കക്ഷികളുമായി ചർച്ച നടത്തി വരുന്നതായി യമനിലെ ഇന്ത്യൻ മിഷൻ അറിയിച്ചു.

ചെങ്കടലിൽ യമൻ തീരത്തിനടുത്തുള്ള സുഖർ ദ്വീപിന് സമീപം സൗദി സഖ്യസേന ഒരു ഇന്ത്യൻ ബോട്ട് ലക്ഷ്യമിട്ട് ആക്രമിച്ചതായും ബോട്ടിലുണ്ടായിരുന്ന 14 ഇന്ത്യൻ പൗരന്മാരെ ഹൂതി സേന രക്ഷപ്പെടുത്തുന്നുണ്ടെന്നുമാണ് ഹൂതി വക്താവ് യ​ഹ്‍യ സാരീയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

"യമൻ തീരത്തിന് സമീപം ഒക്ടോബർ 22-ന് നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ തേടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ബോട്ടിൽ ഇന്ത്യക്കാരായ നാവികർ ഉണ്ടായിരുന്നതായാണ് വിവരം," എന്ന് ഇന്ത്യൻ മിഷൻ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നിലവിലെ സംഘർഷാവസ്ഥ കാരണം കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും യഥാർഥ വിവരങ്ങൾ ലഭിച്ചാലുടൻ പങ്കുവെക്കുമെന്നും എംബസി അറിയിച്ചു.

ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി അറേബ്യയും തമ്മിൽ പരസ്പരം കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവം.

സൗദി അറേബ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ശൈബ എണ്ണപ്പാടത്തും കഴിഞ്ഞ ബുധനാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യമൻ തീരത്തെ ബോട്ട് ആക്രമണ വാർത്തയും പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Houthis Claim Saudi Coalition Attacked Indian Boat; India Seeks Information
Next Story