Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതി സൈനിക വക്താവ് യഹ്‍യാ സരീയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു

text_fields
bookmark_border
ഹൂതി സൈനിക വക്താവ് യഹ്‍യാ സരീയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു
cancel

സൻആ: യമനിലെ ഇറാൻ അനുകൂല ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക വക്താവായ യഹ്‍യാ സരീയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പ്ലാറ്റ്‌ഫോം അധികൃതർ മരവിപ്പിച്ചു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന പ്രൊഫൈൽ പെട്ടെന്ന് പൂട്ടിയതിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എക്സിന്റെ പ്ലാറ്റ്‌ഫോം നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്ന ഔദ്യോഗിക സന്ദേശമാണ് നിലവിൽ ഈ അക്കൗണ്ട് സന്ദർശിക്കുമ്പോൾ കാണാൻ സാധിക്കുന്നത്.

121,500-ലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന യഹ്‍യാ സരീയുടെ ഈ പേജ് ഹൂതികളുടെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക ആശയവിനിമയ മാധ്യമമായിരുന്നു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും, സൗദി അറേബ്യക്കും യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനുമെതിരെയുള്ള സൈനിക നീക്കങ്ങളും പ്രഖ്യാപിച്ചിരുന്നത് ഈ അക്കൗണ്ട് വഴിയാണ്. ഹൂതികളുടെ സൈനിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലോകമെമ്പാടും എത്തിച്ചിരുന്ന ഒരു പ്രമുഖ പ്രൊഫൈൽ ഇല്ലാതായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷമായി നിലനിന്നിരുന്ന താരതമ്യേനയുള്ള സമാധാനാന്തരീക്ഷത്തിന് വിരാമമിട്ടുകൊണ്ട്, സമീപ ആഴ്ചകളിൽ ഇറാൻ പിന്തുണയുള്ള ഹൂതികളും യമനിലെ സർക്കാർ സേനകളും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. ഒരു മാസം മുമ്പ് സൻആ വിമാനത്താവളത്തിൽ ഇറാനിയൻ വിമാനം ഇറങ്ങുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് യമനിൽ പുതിയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയത്.

ഇതിന് മറുപടിയായി ജൂലൈ 13ന് സർക്കാർ സേന സൻആ വിമാനത്താവളത്തിൽ ആക്രമണം നടത്തുകയും, തുടർന്ന് സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ തിരിച്ചടി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ജൂലൈ 20ന് സൗദി അറേബ്യക്ക് മേൽ ഹൂതികൾ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും ചെങ്കടലിലൂടെയുള്ള സൗദി ബന്ധിത കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthi Military Spokesperson Yahya Sarees X Account Suspended
Next Story