Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടു

text_fields
bookmark_border
ആക്രമണത്തിന്‍റേതെന്ന് പറ‍യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു
ഇസ്രായേൽ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടു
cancel

തെൽ അവീവ്: യെമൻ തലസ്ഥാനമായ സൻആയിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടു.

യെമനിലെ അൽ ജുമൂരിയ ചാനൽ, ഏദൻ അല്‍ ഗാദ് ദിനപത്രം എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റേതെന്ന് പറ‍യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗ്രൂപ്പിന്‍റെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയവരിലെ 10 മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ട് നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തിനുശേഷമാണ് അപ്പാർട്ട്മെന്റ് ഇസ്രായേൽ ലക്ഷ്യമിട്ടത്.

അതേസമയം, ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പുലർച്ചെ മുതൽ കുട്ടികളടക്കം കുറഞ്ഞത് 41 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ ആരംഭിച്ച ക്രൂരമായ സൈനിക നടപടിയെ വിമർശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടക്കം രംഗത്തുവന്നു. ഇത് യുദ്ധത്തിലെ പുതിയതും അപകടകരവുമായ ഒരു ഘട്ടത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ നരഹത്യ തുടർന്ന് ഇസ്രായേൽ

ഗ​സ്സ സി​റ്റി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 47 പേ​ർ. ഗ​സ്സ സി​റ്റി​യെ ‘അ​പ​ക​ട​ക​ര​മാ​യ സം​ഘ​ർ​ഷ​മേ​ഖ​ല’​യാ​യി പ്ര​ഖ്യാ​പി​ച്ച് ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന സൂ​ച​ന​യും ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ൽ​കി. നേ​ര​ത്തെ, ഗ​സ്സ സി​റ്റി​യി​ൽ സ​ഹാ​യ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​ന്നു​മു​ത​ൽ അ​വ നി​ർ​ത്തി​യേ​ക്കും.

ഗ​സ്സ സി​റ്റി പൂ​ർ​ണ​മാ​യും പി​ടി​ച്ചെ​ടു​ക്കാ​ൻ സൈ​ന്യ​ത്തി​ന് പ​ദ്ധ​തി​യു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. 2023 ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ 63,025 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മേ​യ് മു​ത​ൽ ഇ​സ്രാ​യേ​ൽ ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​തി​നി​ടെ, മേ​ഖ​ല​യി​ൽ പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും മൂ​ലം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചു. ഇ​തി​ന​കം 121 കു​ട്ടി​ക​ള​ട​ക്കം 322 പേ​രാ​ണ് പ​ട്ടി​ണി​മൂ​ലം മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthi Prime Minister Killed in Israeli Airstrike
Next Story